തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉണ്ടെങ്കിലും ചിയാൻ വിക്രം സമൂഹമാദ്ധ്യമങ്ങളിൽ അത്ര സജ്ജീവമല്ല. എന്നാൽ കിട്ടുന്ന സമയം ആരാധകരെ വിശേഷങ്ങൾ അറിയിച്ച് താരം രംഗത്തെത്താറുണ്ട്. നിലവിൽ താൻ ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചു എന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് താരം . പത്ത് വർഷം വൈകിയാണ് ട്വിറ്ററിൽ എത്തുന്നത് എന്ന് അദ്ദേഹം പറയുന്നു. എല്ലാവർക്കും നന്ദി പറഞ്ഞ് ഒു വീഡിയോയും വിക്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.
എല്ലാവരുടെയും സ്നേഹത്തിന് നന്ദി ഉണ്ടെന്നും, ഇടയ്ക്ക് വീഡിയോയിൽ വരാമെന്നും താരം പറയുന്നു. എന്തായാലും സംഭവം വളരെ ആഘോഷ പൂർവ്വം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിലവിൽ വിക്രമിന്റേതായി റിലീസിന് കാത്തിരിക്കുന്നത് കോബ്ര എന്ന ചിത്രമാണ് . ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 31ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ ആർ റഹ്മാൻ ആണ്.
കെജിഎഫി’ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തിൽ കെ എസ് രവികുമാർ, ആനന്ദ്രാജ്, റോബോ ശങ്കർ, മിയ ജോർജ്, മീനാക്ഷി ഗോവിന്ദ്രാജൻ തുടങ്ങിയവരും അഭിനയിക്കുന്നു. ഹരീഷ് കണ്ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം എന്നതും ആരാധകരെ ആവേശത്തിൽ ആക്കിയിരിക്കുകയാണ്.
Comments