ജയ്പൂർ: ഉദയ്പൂർ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രതാപ്ഗഢ് സ്വദേശിയായ മുസ്ലീം ഖാൻ ആണ് അറസ്റ്റിലായത്. ഉദയ്പൂർ സ്വദേശി കനയ്യ ലാലിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിൽ ഇയാളും ഉൾപ്പെട്ടിരുന്നു.
കേസിൽ അറസ്റ്റിലാകുന്ന ഒൻപതാമത്തെ പ്രതിയാണ് മുസ്ലീം ഖാൻ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പെടെ എട്ട് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് എൻഐഎ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിലും കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകും. മൂസ്ലീം ഖാനെ എൻഐഎ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ പക്കൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് എൻഐഎ പ്രതീക്ഷിക്കുന്നത്.
ജൂൺ 28 നായിരുന്നു കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. നൂപുർ ശർമ്മയുടെ പ്രവാചക പരാമർശത്തെ പിന്തുണച്ചുകൊണ്ട് കനയ്യ ലാൽ സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിലുളള പ്രതികാരമെന്ന നിലയിലാണ് കനയ്യലാലിനെ കൊലപ്പെടുത്തിയത്.
















Comments