കണ്ണൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായി വീടിനു മുന്നിൽ ദേശീയ പതാക ഉയർത്തി സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ.
സ്വാതന്ത്ര്യവും ജനാധിപത്യവും നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞിട്ടുള്ള സ്ഥിതി സമത്വവും സംരക്ഷിക്കുന്നതിന് വേണ്ടി ജനങ്ങൾ രംഗത്ത് വരേണ്ട സമയമാണിതെന്ന് പതാക ഉയർത്തിയ ശേഷം അദ്ദേഹം വ്യക്തമാക്കി.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
രാജ്യസ്നേഹികൾ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളും ഭരണഘടനയുടെ മൂല്യങ്ങളും സംരക്ഷിക്കും എന്ന പ്രതിജ്ഞ കൂടിയാണ് നിർവഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനാണ് ഇനി പോരാടുന്നതെന്നും, സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്ക് ഇല്ലെന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ ജീവത്യാഗം ചെയ്തവരാണ് കമ്യൂണിസ്റ്റുകാരെന്നും അദ്ദേഹം പറഞ്ഞു.
Comments