ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന രാജ്യം ഇന്ത്യ മാത്രമാണെന്നാണോ നിങ്ങൾ കരുതിയത്, എങ്കിൽ ഇന്ത്യ മാത്രമല്ല ഈ ദിവസം സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്. രാജ്യം മുഴുവൻ ഹർ ഘർ തിരംഗയുടെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികൾ രാജ്യം മുഴുവൻ നടത്തുമ്പോൾ ഇന്ത്യയെ കൂടാതെ വേറെ ചില രാജ്യങ്ങളും ഈ ദിവസം സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നുണ്ട്.
1945 ഓഗസ്റ്റ് 15ന് രണ്ടാം ലോക മഹായുദ്ധ കാലത്ത് കൊറിയൻ ഉപദ്വീപിൽ ജപ്പാന്റെ അധിനിവേശം അമേരിക്കയും സോവിയറ്റ് യൂണിയനും ചേർന്ന് അവസാനിപ്പിച്ചതോടെയാണ് ഈ ദിനാചരണം നിലവിൽ വന്നത്. മൂന്ന് വർഷത്തിന് ശേഷം കൊറിയ ഇരു രാജ്യങ്ങളായി വിഭജിക്കപ്പെടുകയായിരുന്നു. .
1960 ഓഗസ്റ്റ് 15നാണ് കോംഗോയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. 80 വർഷത്തെ ഫ്രഞ്ച് കൊളോണിയൽ ഭരണം അവസാനിപ്പിച്ച് കോംഗോ ഫ്രാൻസിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം നേടിയ ദിവസമാണത്. ഈ കാരണത്താലാണ് കോംഗോ ഓഗസ്റ്റ് 15 ദേശീയ ദിനമായി ആചരിക്കുന്നത്
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ബഹ്റൈന് സ്വാതന്ത്ര്യം ലഭിക്കുന്നത്.
1971 ഓഗസ്റ്റ് 15നാണ് ബ്രിട്ടീഷ്കാരിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നത്. എന്നാൽ ബഹ്‌റൈൻ ഈ തീയതി സ്വാതന്ത്ര്യദിനമായി ആഘോഷികാറില്ല. പകരം അന്തരിച്ച ഭരണാധികാരി ഇസ ബിൻ സൽമാൻ അൽ ഖലീഫയുടെ സിംഹാസനത്തിലേറിയതിന്റെ സ്മരണയ്‌ക്കായി ഡിസംബർ 16 ദേശീയ ദിനമായി ആഘോഷിക്കുന്നു.1866 ഓഗസ്റ്റ് 15നാണ് ജർമ്മൻ ഭരണത്തിൽ നിന്ന് ലിച്ചെൻസ്റ്റൈൻ മോചിതമാകുന്നത്. അസംപ്ഷൻ വിരുന്നും ഫ്രാൻസ് ജോസഫ് രാജകുമാരന്റെ ജന്മദിനവും കോർത്തിണക്കി കൊണ്ടാണ് ദേശീയ ദിനം ലിച്ചെൻസ്റ്റൈൻ ആഘോഷിക്കുന്നത്. 1947 ഓഗസ്റ്റ് 15-ന് ബ്രിട്ടീഷ് കാരിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യ എല്ലാ വർഷവും ഈ ദിവസം സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചു വരികയാണ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഭാരതത്തിൽ വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
ഹർ ഘർ തിരംഗയുടെ ഭാഗമായി ഇന്ന് മുതൽ രാജ്യത്തെ ലക്ഷക്കണക്കിന് വീടുകളിലും സ്ഥാപനങ്ങളിലും ത്രിവർണ പതാക ഉയർത്തി കഴിഞ്ഞു. പ്രധാനമന്ത്രി മുതൽ നിരവധി മുഖ്യമന്ത്രിമാർ വരെ ഈ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് ദേശീയ പതാക ഉയർത്തി. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലേക്ക് കടക്കുമ്പോൾ ആസാദി കാ അമൃത് മഹത്സവത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
















Comments