ന്യൂഡൽഹി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിനൊരുങ്ങി രാജ്യം. ചെങ്കോട്ടയിൽ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തും. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
വൈകുന്നേരം ഏഴ് മണിക്കാണ് ദ്രൗപദി മുർമുവിന്റെ ആദ്യ അഭിസംബോധന. രാഷ്‌ട്രപതിയുടെ പ്രസംഗം ദൂരദർശനിലൂടെ തത്സമയം രാജ്യത്തുടനീളം സംപ്രേഷണം ചെയ്യും. ഹിന്ദിയിലും ഇംഗ്ലീഷിലും സംപ്രേഷണം ചെയ്തതിന് ശേഷം മറ്റ് പ്രാദേശിക ഭാഷകളിൽ സംപ്രേഷണം ചെയ്യും.
അതേസമയം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോടിയായി രാജ്യത്തുടനീളം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യതലസ്ഥാനത്തും പ്രശ്‌നബാധിത പ്രദേശങ്ങളും സുരക്ഷാസേനകളെ വിന്യസിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ പ്രചാരണം രാജ്യം അഭിമാനപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ്. ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ വീടുകളിൽ പതാക ഉയർത്തി.
















Comments