എറണാകുളം : പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ച കെടി ജലീൽ എംഎൽഎയെ വീണ്ടും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ എ ജയശങ്കർ . ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ജലീലിനെ പരിഹസിച്ച് കൊണ്ടുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പാകിസ്താനിലും ‘ആസാദ്’ കാശ്മീരിലും ഇന്നാണ് സ്വാതന്ത്ര്യ ദിനമെന്നാണ് കുറിപ്പ് ആരംഭിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം
ഓഗസ്റ്റ് 14,പാകിസ്താനിലും ‘ആസാദ്’ കാശ്മീരിലും ഇന്നാണ് സ്വാതന്ത്ര്യ ദിനം.
തവനൂരെ എംഎൽഎ ഓഫീസിനു മുന്നിൽ കെ ടി ജലീൽ പതാകയുയർത്തും. തുടർന്ന് ജിന്നയുടെ ചിത്രത്തിൽ പുഷ്പാർച്ചന; കുട്ടികൾക്കു മിഠായി വിതരണം.
എല്ലാ സഖാക്കളും സഹയാത്രികരും സാംസ്‌കാരിക നായകരും പങ്കെടുത്തു വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.
ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങൾ ഇന്ത്യൻ അധീന ജമ്മു കാശ്മീരാണെന്ന് അഭിപ്രായപ്പെട്ട് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ജലീൽ പേസ്ബുക്കിൽ കുറിപ്പിട്ടത്. പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കാശ്മീർ എന്നറിയപ്പെടുന്നുവെന്നും കുറിപ്പിൽ അദ്ദേഹം പരാമർശിക്കുന്നു. ഈ ദേശവിരുദ്ധ കുറിപ്പിനെതിരെ രൂക്ഷ വിമർശനമാണ് നിലവിൽ ഉയരുന്നത്. അതേസമ.യം കുറിപ്പ് പാകിസ്താനെ പുകഴ്‌ത്തലാണെന്നുൾപ്പെടെയുള്ള ആരോപണങ്ങളും നിലവിൽ ഉയരുന്നുണ്ട്.
Comments