ന്യൂയോർക്ക്: വെസ്റ്റേൺ ന്യൂയോർക്കിലെ പൊതുവേദിയിൽ സംസാരിക്കുന്നതിനിടെയിൽ കുത്തേറ്റ എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. റുഷ്ദി സംസാരിക്കുന്നുണ്ടെന്നും ആരോഗ്യ വിദഗ്‌ദ്ധർ വ്യക്തമാക്കി. എന്നാൽ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.
ആക്രമണത്തെത്തുടർന്ന് റുഷ്ദിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹം വെന്റിലേറ്ററിലാണെന്നും സംസാരിക്കാൻ കഴിയുന്നില്ലെന്നും കരൾ തകരാറിലാണെന്നും അദ്ദേഹത്തിന്റെ കൈകളിലെ ഞരമ്പുകൾ മുറിഞ്ഞുവെന്നും കണ്ണ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും സൽമാൻ റുഷ്ദിയുടെ ഏജന്റ് ആൻഡ്രൂ വെയ്‌ലി നേരത്തെ പറഞ്ഞിരുന്നു.
സൽമാൻ റുഷ്ദിയെ ആക്രമിച്ചത് ന്യൂയോർക്ക് സ്വദേശിയായ 24- കാരൻ ഹാദി മതർ ആണെന്ന് കണ്ടെത്തിയിരുന്നു. പ്രതി ന്യൂയോർക്കിലെ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. ഇയാളെ കൊലപാതക ശ്രമത്തിനും ആക്രമണം നടത്തിയതിനും ബ്യൂറോ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്ത് ന്യൂജേഴ്സിയിലെ ഫെയർവ്യൂവിലെ ജാമ്യമില്ലാതെ തടങ്കലിൽ പാർപ്പിച്ചു.
















Comments