ജയ്പൂർ: രാജസ്ഥാനിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയ മതതീവ്രവാദികൾ അറസ്റ്റിൽ. ജലോർ സ്വദേശികളായ അർമാൻ ഖാൻ, മൻസൂർ അഹമ്മദ്, മുഹമ്മദ് അസ്ലം എന്നിവരാണ് അറസ്റ്റിലായത്. പാകിസ്താന് സിന്ദാബാദ് വിളിച്ച ഇവർ ഹിന്ദു സംഘടനാ പതാകയും നശിപ്പിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ജലോറിലെ ആശുപത്രി സമുച്ഛയത്തിൽ ഹിന്ദു സംഘടനകൾ സ്ഥാപിച്ചിരുന്ന കൊടിയാണ് മതതീവ്രവാദികൾ നശിപ്പിച്ചത്. സമുച്ഛയത്തിനുള്ളിലേക്ക് കടന്ന മൂവർ സംഘം പാകിസ്താന് സിന്ദാബാദ് വിളിച്ച ശേഷം കൊടി നശിപ്പിക്കുകയായിരുന്നു. സംഭവം തടയാൻ എത്തിയ ആശുപത്രി ജീവനക്കാരെ ഇവർ മർദ്ദിച്ചു.
സംഭവത്തിൽ ഹിന്ദു സംഘടനാ പ്രവർത്തകർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത പോലീസ് പ്രതികളെ അറസല്റ്റ് ചെയ്യുകയായികുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ, 153 എ, 295എ, 295 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
രാജസ്ഥാൻ പോലീസിലെ ഹോം ഗാർഡ് ആണ് പിടിയിലായ അമീർ. മതമൗലികവാദികളുടെ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തി.
Comments