വയനാട്: ഇന്ത്യ എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തെ തന്നെ ഏറ്റവും വലിയ ദേശീയ പതാകകളിൽ ഒന്ന് വാനിലുയർത്തി രാജ്യത്തിന്റെ അഭിമാനമായി വയനാട്ടിലെ വനവാസികൾ. വയനാട്ടിലെ കൊഴുവണ ഗ്രാമത്തിലാണ് മാതൃകാപരമായ ഈ സ്വാതന്ത്ര്യ ദിനാഘോഷം നടന്നത്. 98 വയസ്സുള്ള കൊളുമ്പിയും 85 വയസ്സുള്ള കൊയ്മയും ചേർന്നാണ് പതാക ഉയർത്തിയത്.
3 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള ദേശീയ പതാക 13 മീറ്റർ ഉയരമുള്ള കൊടിക്കാലിലാണ് ഇവർ ഉയർത്തിയത്. തദ്ദേശീയനായ ജെയിംസ് രാജ് എന്ന വ്യക്തി നിർമ്മിച്ചു നൽകിയ പതാക ഓഗസ്റ് 13 ശനിയാഴ്ച രാവിലെ 8 .45 ന് ആയിരങ്ങളെ സാക്ഷിയാക്കി ഇവർ വാനിലുയർത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ എന്ന ആശയത്തിന്റെ ഉചിതമായ പ്രകടനങ്ങളിൽ ഒന്നായി.
റിട്ടയേർഡ് ഹവീൽദാർ രാജേഷ് കാവുംമോളയിലിന്റെ നേതൃത്വത്തിൽ പതാകയെ അഭിവാദ്യം ചെയ്തു. അഭീഷ്‌മ, ഐറിൻ സാറ, ഹർഷിത, നിയതി ലക്ഷ്മി എന്നിവർ വന്ദേ മാതരം ആലപിച്ചു. പൊതുസമ്മേളനത്തിൽ ഷാജി വെട്ടിക്കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. മിനി ഷാജി ദേശീയ ഗാനം ആലപിച്ചു.
















Comments