കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തിന്റെ പേരില്‍ പ്രധാനമന്ത്രി രാഷ്ട്രീയ നാടകം കളിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അതിദേശീയതയുടെ കാപട്യത്തിലൂടെ ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്, അതിന് കോൺഗ്രസ് അനുവദിക്കില്ല എന്ന വാദമാണ് കെ.സി വേണുഗോപാൽ ഉയർത്തുന്നത്.
ദേശീയ പതാക ഓരോ കോൺഗ്രസുകാരന്റെയും ആത്മാവാണ്. ഇന്ത്യൻ സ്വതന്ത്ര്യത്തെ ആര്‍എസ്എസ് അംഗീകരിച്ചിരുന്നില്ല. രാജ്യത്ത് എട്ട് വർഷമായി മോദി ആർക്കെങ്കിലും സ്വാതന്ത്ര്യം കൊടുത്തോ എന്ന് കെ.സി വേണുഗോപാൽ ചോദിക്കുന്നു. സത്യം പറഞ്ഞവരെ മോദി ഇല്ലാതാക്കുകയാണ്. എതിരഭിപ്രായം പറഞ്ഞവരെ ജയിലിലാക്കുകയും ഇഡിയെ ഉപയോഗിച്ച് പക തീർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
365 ദിവസം ചോദ്യം ചെയ്താലും കുറ്റം ചെയ്യാത്തതിനാൽ ഭയമില്ല. എന്നാൽ ഏതെങ്കിലും ഒരു ബിജെപിക്കാർക്കെതിരെ കേസ് എടുത്തോ എന്നും അദ്ദേഹം ചോദിച്ചു. 75-ാമത് സ്വാതന്ത്ര്യ ദിനത്തിന്റെ പേരിൽ മോദി നടത്തുന്നത് രാഷ്ട്രീയ നാടകമാണ്. ബ്രിട്ടീഷുകാരന്റെ മുമ്പിൽ തോൽക്കാത്ത കോൺഗ്രസ് ബിജെപിയുടെ മുന്നിൽ തോൽക്കില്ലെന്നും വേണുഗോപാൽ പറഞ്ഞു.
Comments