മുംബൈ; സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിൽ പങ്കുചേർന്ന് അമിത് ഷായുടെ കൊച്ചുമകളും. വീട്ടിൽ പതാക ഉയർത്തി സല്യൂട്ട് ചെയ്യുന്ന കൊച്ചുമകളുടെ ചിത്രം അമിത് ഷാ തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്.
ഹർ ഘർ തിരംഗയിൽ എന്റെ കൊച്ചുമകൾ രുദ്രിയും പങ്കുചേർന്നു എന്ന വാചകങ്ങളോടെയാണ് അദ്ദേഹം രണ്ട് ചിത്രങ്ങൾ പങ്കുവെച്ചത്. വീടിന്റെ മുകളിൽ പൂമാലകൾ കൊണ്ട് അലങ്കരിച്ച കൊടിമരത്തിലാണ് പതാക ഉയർത്തിയത്. ഇന്നലെ അമിത് ഷായും പത്‌നിയും ഡൽഹിയിലെ വീട്ടിൽ പതാക ഉയർത്തിയിരുന്നു.
13 മുതൽ 15 വരെ വീടുകളിൽ പതാക ഉയർത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആയതിനാൽ നാടും നഗരവും പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തിരിക്കുകയാണ്. ലക്ഷക്കണക്കിന് വീടുകളിലാണ് ഇതിനോടകം പതാകകൾ ഉയർന്നത്.
Comments