ന്യൂഡൽഹി: ധീരതയ്‌ക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് രാജ്യം.പുൽവാമയിൽ രണ്ട് ഭീകരവാദികളെ വധിച്ച് അസാധാരണ ധീരത പ്രകടിപ്പിച്ച നായിക് ദേവേന്ദ്ര പ്രതാപ് സിംഗിനെ കീർത്തി ചക്ര നൽകി രാജ്യം ആദരിച്ചു. സമാധാന കാലത്തെ രണ്ടാമത്തെ ഉയർന്ന ബഹുമതിയാണ് കീർത്തിചക്ര.
2022 ജനുവരി 29 ന് പുൽവാമയിൽ നടന്ന ഓപ്പറേഷനിൽ നായിക് രണ്ട് കൊടും ഭീകരരെ വെടിവെപ്പിൽ വധിച്ചിരുന്നു. അസാധാരണമായ ധീരത പ്രകടിപ്പിച്ചാണ് അദ്ദേഹം ഏറ്റുമുട്ടിയത്. വീര്യം, ധീരത, ആത്മത്യാഗം എന്നിവയ്‌ക്കുള്ള രാജ്യത്തിന്റെ സൈനിക ബഹുമതിയാണ് കീർത്തി ചക്ര.
മൂന്ന് കീർത്തി ചക്രങ്ങളും 13 ശൗര്യ ചക്രങ്ങളും ഉൾപ്പെടുന്ന 107 ധീരത പുരസ്‌കാരങ്ങൾക്കാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു സ്വാതന്ത്ര്യദിനത്തിൽ സമ്മാനിക്കുന്നതിനായി അംഗീകാരം നൽകിയത്.
രണ്ട് ബാർ സേന മെഡലുകൾ, 81 സേന മെഡലുകൾ, ഒരു നവോ സേന മെഡൽ, ഏഴ് വായുസേന മെഡലുകൾ എന്നിവയും പ്രഖ്യാപിച്ചു.
എട്ട് കരസേനാംഗങ്ങൾ, നാവികസേനയിലെ ഒരു ഉദ്യോഗസ്ഥൻ, രണ്ട് പേർക്ക് മരണാനന്തര ബഹുമതിയായും ശൗര്യ ചക്ര നൽകി ആദരിച്ചു.കർൺ വീർ സിംഗ്, രാജ്പുത്,ജിഎൻആർ ജസ്ബീർ സിംഗ് എന്നിവർക്ക് മരണാന്തര ബഹുമതിയായും മജ് നിതിൻ ധനിയ,മജ് അമിത് ദാഹിയ,മജ് സന്ദീപ് കുമാർ, ഹാവ് ഘൻശ്യാം, ലെഫ്റ്റൻഡ് രാഘവേന്ദ്ര സിംഗ്, നാവിക സേന ഉദ്യോഗസ്ഥൻ മജ് അഭിഷേക് സിംഗ് എന്നിവരെയാണ് ശൗര്യ ചക്ര നൽകി ആദരിച്ചത്.
എട്ട് സൈനികരിൽ രണ്ട് പേർ പാരാ സ്പെഷ്യൽ ഫോഴ്സിൽ നിന്നുള്ളവരാണ്, മറ്റുള്ളവർ കശ്മീർ താഴ്വരയിലെ രാഷ്‌ട്രീയ റൈഫിൾസിൽ നിന്നുമുള്ളവരാണ്. അവാർഡുകൾ ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ളതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ കോൺസ്റ്റബിൾ സുദീപ് സർക്കാറിനും സബ് ഇൻസ്പെക്ടർ പോറ്റിൻസാറ്റ് ഗൈറ്റിനും മരണാനന്തര ബഹുമതിയായി കീർത്തി ചക്ര നൽകി ആദരിച്ചു.
















Comments