ന്യൂഡൽഹി: രാജ്യത്തെ വിവിധ കൊടുമുടികളിൽ ഒരേ സമയം പതാക ഉയർത്തുന്ന അമൃതാരോഹൻ മിഷൻ വിജയകരമായി പൂർത്തികരിച്ച് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്. അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളിലായി 75 കൊടുമുടികളിലാണ് ഐടിബിപി ഉദ്യോഗസ്ഥർ പതാക ഉയർത്തിയത്.
ഇന്ത്യ- ചൈന അതിർത്തിയിൽ ലോങ്ങ് റേഞ്ച് പട്രോളിന്റെ നേതൃത്വത്തിൽ 75 ദിവസം നീണ്ട് നിൽക്കുന്ന റിലേ ‘അമൃത് ‘എന്ന പേരിൽ സംഘടിപ്പിക്കും.സിക്കിമിൽ 18,800 അടി ഉയരമുള്ള കൊടുമുടിയിൽ ത്രിവർണ്ണ പതാക ഉയർത്തിയാണ് ഐടിബിപി അംഗങ്ങൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചത്. ഉത്തരാഖണ്ഡിൽ 17,000 അടി ഉയരത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയാണ് വനിത ഐടിബിപി ഉദ്യോഗസ്ഥർ സ്വാതന്ത്ര്യത്തിന്റെ വാർഷികം ആഘോഷിച്ചത്.
#WATCH | Sikkim: ITBP jawans celebrate #IndependenceDay at a peak of 18,800 feet in Sikkim pic.twitter.com/vNGmn5eDzQ
— ANI (@ANI) August 15, 2022
ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതോടെ സ്വാതന്ത്ര്യദിനത്തിലെ ആഘോഷങ്ങൾക്ക് തുടക്കമായി. വികസിത ഇന്ത്യയ്ക്കായി അഞ്ച് ദൗത്യങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചിരിക്കുന്നത്. വികസിത ഭാരതം, അടിമത്ത മനോഭാവം ഇല്ലായ്മ ചെയ്യൽ, പൈതൃകത്തിൽ അഭിമാനിക്കുക, ഏകത പൗരധർമ്മം പാലിക്കൽ എന്നിവയാണ് അഞ്ച് ദൗത്യങ്ങൾ. വരുന്ന 25 വർഷങ്ങൾ വളരെ നിർണായകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Comments