തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയെ അപമാനിച്ച് എസ്ഡിപിഐ.തിരുവനന്തപുരം ബാലരാമപുരം വഴിമുക്കിലാണ് എസ്ഡിപിഐ ദേശീയ പതാകയെ അപമാനിച്ചത്.
ദേശീയ പതാകക്ക് മുകളിൽ എസ് ഡി പി ഐ യുടെ പതാക കെട്ടി. പോലീസ് എസ് ഡി പി ഐ നേതൃത്വത്തോട് കൊടിമാറ്റാൻ ആവശ്യപ്പെട്ടു . വേണമെങ്കിൽ ദേശീയ പതാക മാറ്റി കെട്ടാമെന്ന് എസ്ഡിപിഐ
സമാനമായ രീതിയിൽ സിപിഎം നേതാക്കളും ദേശീയപതാകയെ കഴിഞ്ഞ ദിവസങ്ങളിൽ അപമാനിച്ചിരുന്നു. ദേശീയപതാക നൽകാനെത്തിയ ബിജെപി പ്രവർത്തകരോട് കയർക്കുകയും ഫോൺ തട്ടിപ്പറിക്കാനും ശ്രമിച്ച മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി ഏറെ വിമർശനത്തിന് കാരണമായിരുന്നു. പലയിടത്തും പതാക ഫ്‌ളാഗ് ഓഫ് കോഡ് തെറ്റിച്ചിട്ടാണ് സിപിഎം പ്രവർത്തകർ ഉയർത്തിയത്.
Comments