പാലക്കാട്: സിപിഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകത്തിൽ സിപിഎം സംസ്ഥാന ഘടകത്തെ തള്ളി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎമ്മിന്റെ നിലപാട്. എന്നാൽ എന്നാൽ ഇത്തരം നിഗമനങ്ങളിലേയ്‌ക്ക് എത്താൻ സമയമായിട്ടില്ല എന്നാണ് യെച്ചൂരിയുടെ പ്രതികരണം. സംഭവത്തിൽ പോലീസിന്റെ അന്വേഷണം നടക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം വാദത്തെ തള്ളിയിരുന്നു. കൊലപാതകത്തിന്റെ പിന്നിൽ ആരെന്ന് പറയേണ്ടത് പോലീസാണെന്നാണ് കാനം പ്രതികരിച്ചത്. കൊലപാതകം നടന്ന ഉടനെ ആർക്കെങ്കിലും എതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലുള്ള എല്ലാ രാഷ്‌ട്രീയ പാർട്ടികളും കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി.
കൊലപാതകത്തിന് പിന്നിൽ സിപിഎം തന്നെയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനും പ്രതികരിച്ചു. ബിജെപിയോട് തനിക്കും രാഷ്‌ട്രീയമായി എതിർപ്പുണ്ട്. എന്നാൽ എല്ലാം ബിജെപിയുടെ തലയിൽ കൊണ്ടു പോയി ചാർത്താനാകില്ലെന്നും ബിജെപിയോട് പ്രത്യേകിച്ച് സ്നേഹമോ വൈരാഗ്യമോ തനിക്ക് ഇല്ലായെന്നുമാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാന സർക്കാരിന്റെ കൈയിൽ ഉള്ളതിനേക്കാൾ ആയുധശേഖരം സിപിഎമ്മിനുണ്ട് എന്നും സുധാകരൻ വിമർശിച്ചു.
















Comments