തമിഴിലും മലയാളത്തിലുമായി നിരവധി ആരാധകർ ഉള്ള താരമാണ് അജിത്ത്. അതിനാൽ തന്നെ താരത്തിന്റെ ഒരോ ചിത്രങ്ങളും ആരാധകരിൽ ആവേശം ഉണർത്താറുണ്ട്. ഒരു ഇടവേളയ്‌ക്ക് ശേഷം താരവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത എകെ 61 ന്റെ ഷെഡ്യൂൾ പുനരാരംഭിക്കുമെന്നാണ്.
എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശാഖപട്ടണത്ത് ആരംഭിക്കുന്ന ഷെഡ്യൂളിൽ അജിത്തും പങ്കെടുക്കുമെന്നാണ് വിവരം. ചിത്രത്തിൽ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ഇവർക്ക് പുറമെ സമുദ്രക്കണി , വീര , ജോൺ കൊക്കെൻ , തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഇവയ്‌ക്കെല്ലാം പുറമെ വിഘ്‌നേശ് ശിവന്റെയും, ദേശീയ അവാർഡ് ജേതാവ് സുധ കൊങ്ങര പ്രസാദിന്റെയും ചിത്രത്തിലും അജിത്ത് നായകനാകും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് താരവുമായി പുതിയ സിനിമ സംബന്ധിച്ച് ചർച്ചകളിലാണെന്ന വാർത്തയും പ്രചരിക്കുന്നുണ്ട്.
Comments