ന്യൂഡൽഹി: ഭാരതത്തിന്റെ 76-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എൽബ്രസ് പർവ്വതത്തിൽ ത്രിവർണ്ണ പതാക ഉയർത്തി ഭാവന ദെഹാരിയ. ഇന്ത്യൻ പർവ്വതാരോഹകയായ ദെഹാരിയ, ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു എൽബ്രസ് കൊടുമുടിയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തിന് അഭിമാനമായത്.
A very happy Independence Day to everyone. It is pride to share that I celebrated this auspicious day at the highest peak of Europe on Mount Elbrus, ascending to a height of 5642m (18510 ft) above sea level. Unfurling our national flag at the peak added grandeur to this summit. pic.twitter.com/vDEImdZ7VK
— Bhawna Dehariya 🇮🇳 (@BhawnaDehariya) August 15, 2022
മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലുള്ള താമിയ ഗ്രാമവാസിയാണ് 30കാരിയായ ദെഹാരിയ. നേരത്തെ എവറസ്റ്റ് കീഴടക്കിയിട്ടുള്ള ഈ യുവതി റഷ്യ-ജോർജിയ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. സമുദ്രനിരപ്പിൽ നിന്നും 5,642 മീറ്റർ ഉയരമാണ് എൽബ്രസ് പർവ്വതത്തിനുള്ളത്.
പർവ്വതത്തിന്റെ മുകളിൽ അത്യധികം കഠിനമായ കാലാവസ്ഥയായിരുന്നു. മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുകയും താപനില -25 ഡിഗ്രി സെൽഷ്യസ് വരെ കുറയുകയും ചെയ്തു. ഇതോടെ ദൃശ്യപരത വെല്ലുവിളിയായി മാറിയെന്ന് ദെഹാരിയ പറയുന്നു.
ഭാരതം സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിട്ടതിന്റെ ആഘോഷങ്ങൾക്കിടെ ദെഹാരിയ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പും ഹൃദയഭേദകമായിരുന്നു. ” എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ. യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടിയായ എൽബ്രസിന് മുകളിലെത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കഴിഞ്ഞു. 18,510 അടി ഉയരം താണ്ടി ഇവിടെ നിന്ന് ത്രിവർണ പതാക വീശുമ്പോൾ അത്യധികം അഭിമാനമുണ്ട്.” ദെഹാരിയ ട്വിറ്ററിൽ കുറിച്ചു.
തണുപ്പ് കഠിനമായിരുന്നതിനാൽ അൽപസമയം വിശ്രമിക്കാൻ പോലും പ്രയാസമായിരുന്നുവെന്ന് ദെഹാരിയ പറയുന്നു. എന്നിരുന്നാലും ഈ ഉദ്യമത്തിനായി മാനസികമായി തയ്യാറെടുത്തിരുന്നു. നല്ല പരിശീലിച്ചതിന് ശേഷമാണ് ഈ ദിനത്തിനായി ചുവടുവെച്ചത്. അതിനാൽ റെക്കോർഡ് സമയത്തിന് മുമ്പേ എൽബ്രസിന് മുകളിൽ എത്തിച്ചേരാൻ കഴിഞ്ഞുവെന്ന് അവർ പ്രതികരിച്ചു. 15 മാസം മാത്രം പ്രായമുള്ള മകളുടെ അമ്മ കൂടിയാണ് പർവ്വതാരോഹകയായ ദെഹാരിയ.
Comments