ചെന്നൈ: ഫിലിം ഫെസ്റ്റിവൽ പരിപാടിയിൽ കാലിലെ ചെരുപ്പ്
അഴിച്ചു മാറ്റി നിലവിളക്ക് കൊളുത്താനെത്തിയ തെന്നിന്ത്യൻ താരം തമന്നയ്ക്ക് സോഷ്യൽ മീഡയയുടെ കൈയ്യടി. 2022 ലെ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ അവാർഡ്‌സിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു താരം ചെരുപ്പഴിച്ച ശേഷം നിലവിളക്ക് കൊളുത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചതോടെ ഹിന്ദു സംസ്‌കാരം മുറുകെ പിടിക്കുന്ന തമന്നയെ പ്രകീർത്തിച്ച് നിരവധി പേർ രംഗത്ത് എത്തി.
തമന്നയ്‌ക്ക് പുറമേ അനുരാഗ് കശ്യപ്, തപ്‌സി പന്നു എന്നിവരാണ് ഉദ്ഘാടകരായി ഉണ്ടായിരുന്നത്. തപ്‌സിയ്‌ക്ക് ശേഷമായിരുന്നു തമന്ന നിലവിളക്ക് കൊളുത്തിയത്. കാലിൽ ചെരുപ്പിട്ട് തപ്‌സി നിലവിളക്ക് കത്തിച്ചു. ഇതിന് ശേഷം തമന്നയോട് വിളക്ക് തെളിയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട തമന്ന ചെരുപ്പുകൾ അഴിച്ചു.ചെരുപ്പിടാൻ സംഘാടകർ പറഞ്ഞപ്പോൾ തെന്നിന്ത്യയിലെ സംസ്‌കാരം മുറുകെ പിടിക്കുന്ന ആളാണ് താൻ എന്നായിരുന്നു തമന്നയുടെ മറുപടി. വിളക്ക് തെളിയിച്ച ശേഷം താരം ചെരുപ്പണിഞ്ഞു.
ഇതിന്റെ ചിത്രങ്ങളും വീഡിയോയും സംഘാടകർ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തത്. തെന്നിന്ത്യയിലെ സംസ്‌കാരം എന്താണ് പഠിപ്പിച്ചത് എന്നാണ് തമന്ന പറഞ്ഞുതരുന്നതെന്ന് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പറഞ്ഞു. ചെറുതെങ്കിലും വലിയ കാര്യമാണ് തമന്ന ചെയ്തതെന്നും സമൂഹമാദ്ധ്യമങ്ങളിൽ പ്രശംസയുണ്ട്.
















Comments