ശ്രീനഗർ : ജമ്മു കശ്മീരിൽ ഉണ്ടായ ബസ് അപകടത്തിൽ മരിച്ച ഐടിബിപി ജവാന്മാരുടെ ഭൗതികശരീരം തോളിലേറ്റി ലെഫ് ഗവർണർ മനോജ് സിൻഹ. ശ്രീനഗറിൽ നടന്ന അനുശോചന ചടങ്ങിലേക്ക് ജവാന്മാരുടെ മൃതദേഹം അദ്ദേഹം തോളിലേറ്റി കൊണ്ടുവന്നു. തുടർന്ന് നടന്ന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.
ജമ്മു കശ്മീരിലെ പഹൽഗാം മേഖലയിൽ ബസ് നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിലെ (ഐടിബിപി) ഏഴ് സൈനികർ മരിക്കുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. 39 ഉദ്യോഗസ്ഥരാണ് ബസിലുണ്ടായിരുന്നത്.
#WATCH | Srinagar: LG J&K Manoj Sinha lends a shoulder to the mortal remains of ITBP jawans after the wreath-laying ceremony. Seven jawans lost their lives after their bus fell into a riverbed in Pahalgam yesterday. pic.twitter.com/FNYIJZdst2
— ANI (@ANI) August 17, 2022
ചന്ദൻവാരിയിലെ സിഗ് മോർ ഫ്രിസ്ലാനിൽ വെച്ച് ബസ് റോഡിൽ നിന്ന് തെന്നി നദിയിലേക്ക് വീഴുകയായിരുന്നു. ഹെഡ് കോൺസ്റ്റബിൾ ദുല സിംഗ്, കോൺസ്റ്റബിൾമാരായ അഭിരാജ്, അമിത് കെ, ഡി രാജ് ശേഖർ, സുഭാഷ് സി ബെയർവാൾ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
Comments