ന്യൂഡൽഹി: റോഹിംഗ്യൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡൽഹിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള ക്ഷേമ പദ്ധതിയുടെ ഭാഗമായി റോഹിംഗ്യകൾക്ക് ഫ്ലാറ്റുകൾ നൽകാൻ നിർദ്ദേശിച്ചതായുള്ള മാദ്ധ്യമ വാർത്തകൾ കേന്ദ്ര സർക്കാർ നിഷേധിച്ചു. റോഹിംഗ്യൻ വിഷയത്തിൽ സർക്കാർ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
റോഹിംഗ്യകളെ പുതിയ ഒരിടത്തേക്ക് മാറ്റാൻ ഡൽഹി സർക്കാർ നിർദ്ദേശം നൽകിയിരുന്നു. അവരെ നാടുകടത്താനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചു വരികയാണ്. ഈ വിഷയത്തിൽ, ബന്ധപ്പെട്ട രാജ്യവുമായി വിദേശകാര്യ മന്ത്രാലയം ആശയവിനിമയം നടത്തി വരികയാണെന്നും സർക്കാർ വിശദീകരിച്ചു.
നിലവിൽ ഡൽഹിയിലെ നിർദ്ദിഷ്ട കേന്ദ്രത്തിലാണ് റോഹിംഗ്യകളെ പാർപ്പിച്ചിരിക്കുന്നത്. റോഹിംഗ്യകൾ ഉൾപ്പെടെയുള്ള അനധികൃത കുടിയേറ്റക്കാർ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും ഇവർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണെന്നും കേന്ദ്ര സർക്കാർ പാർലമെൻ്റിൽ വ്യക്തമാക്കിയിരുന്നു.
Comments