ന്യൂഡൽഹി: പാകിസ്താനിൽ നിന്ന് വധ ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിൻ.പാക് മതനേതാവായ അല്ലാമാ ഖാദിം ഹുസൈൻ റിസ്വി തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്നും ഇതിനായി പാക് ഭീകരരെ പ്രേരിപ്പിച്ചുവെന്നും തസ്ലീമ ട്വീറ്റ് ചെയ്തു. ഇക്കാര്യം വെളിപ്പെടുത്തുന് ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടാണ് തസ്ലീമയുടെ ട്വീറ്റ്.
ഈ മതനേതാവ് എന്നെ കൊല്ലാൻ ആഗ്രഹിച്ചു, ഇസ്ലാമിന്റെ പേരിൽ എന്നെ കൊല്ലാൻ ദശലക്ഷക്കണക്കിന് പാകിസ്താൻ തീവ്രവാദികളെ അദ്ദേഹം പ്രചോദിപ്പിച്ചു. എന്റെ പുസ്തകം വായിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. പക്ഷേ തീർച്ചയായും അദ്ദേഹം വായിച്ചിട്ടില്ല. അയാൾ കള്ളം പറയുകയാണ്’, തസ്ലീമ നസ്രീൻ ട്വിറ്ററിൽ കുറിച്ചു.
എനിക്കെതിരെ വളരെക്കാലം മുമ്പ് പുറപ്പെടുവിച്ച ഫത്വ അവർ മറന്നുപോയതല്ല. അവർ ഒരിക്കലും മറക്കില്ല. എന്തെങ്കിലും അവസരം കിട്ടിയാൽ അവർ എന്നെ കൊല്ലുമെന്ന് തസ്ലീമ കൂട്ടിച്ചേർത്തു.
ഇതിന് മുൻപും നിരവധി തവണ ഇസ്ലാമിനെ വിമർശിച്ചതിന്റെ പേരിൽ നിരവധി ഫത്വകൾ തസ്ലീമയ്‌ക്കെതിരെ പുറപ്പെടുവിച്ചിരുന്നു. വിവിധ ഭീകരസംഘടനകളും തസ്ലീമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച ന്യൂയോർക്കിൽ പ്രഭാഷണം നടത്താനിരിക്കെ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റതിന് പിന്നാലെ താൻ കൊല്ലപ്പെടുമെന്ന് തസ്ലീമ പറഞ്ഞിരുന്നു. ”സൽമാൻ റുഷ്ദി ന്യൂയോർക്കിൽ ആക്രമിക്കപ്പെട്ടതായി ഞാൻ അറിഞ്ഞു. ശരിക്കും ഞെട്ടിപ്പോയി. അത് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇസ്ലാമിനെ വിമർശിക്കുന്ന ആരും ആക്രമിക്കപ്പെടാം. ഞാൻ ഭയക്കുന്നുവെന്നായിരുന്നു തസ്ലീമ ട്വീറ്റ് ചെയ്തത്.
















Comments