തൃശ്ശൂർ: കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ആർ.ബിന്ദു. കാട്ടൂർ ഗ്രാമപഞ്ചായത്തിലെ കർഷകദിന പരിപാടിക്കെത്തിയതായിരുന്നു മന്ത്രി. മന്ത്രി തന്നെയാണ് നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിഡിഎസ് അംഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങിയാണ് നൃത്തം ചെയ്തതെന്ന് ആർ.ബിന്ദു പറഞ്ഞു.
നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്. നൃത്തകാലമൊക്കെ നിർത്തി പൊതുപ്രവർത്തക ആയതിൽ പിന്നെയും അതങ്ങനെ തന്നെ എന്ന് മന്ത്രി പറയുന്നു. വേദി വിട്ടിറങ്ങിയപ്പോഴാണ് സിഡിഎസ് അംഗങ്ങളുടെ നൃത്തം കണ്ടത്. നിർബന്ധിച്ചപ്പോൾ നൃത്തം ചെയ്യുകയായിരുന്നു.
ചുവടുവെക്കാൻ തുടങ്ങിയതോടെ പകുതിയിൽ നിർത്താൻ അവർ സമ്മതിച്ചില്ല. എന്തായാലും കർക്കിടകം മാഞ്ഞ് ഓണം പിറക്കുകയാണല്ലോ. അകത്തും പുറത്തും ഓണം തുളുമ്പുന്ന നാളുകളെ, പ്രകൃതിയും മനസ്സുകളും തമ്മിലെ ഗൂഢബന്ധത്തിന്റെ വിരിയലിനെ ആണിവർ പാടിയാടുന്നത് എന്നും മന്ത്രി ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments