കേരളത്തിൽ സി പി എം കൊലപാതക രാഷ്‌ട്രീയം ആരംഭിക്കാൻ തുടങ്ങിയത് മുതൽ ബലിയാടാകുന്നത് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. കൊല നടത്തിയ ശേഷം എതിരാളികളുടെ മേൽ കുറ്റം ആരോപിച്ച് രാഷ്‌ട്രീയ സമ്മർദ്ദം ചെലുത്തി അവരെ പ്രതികളാക്കുന്ന രീതി സി പി എം മുൻപും ചെയ്തിട്ടുണ്ട്. പാലക്കാട് കൊല്ലപ്പെട്ട പാർട്ടി ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവരെല്ലാം സിപിഎമ്മുകാരാണെന്നിരിക്കെ ആർ എസ് എസ്സുകാരാണ് പ്രതികളെന്ന് വരുത്തി തീർക്കാനുള്ള സി പി എം ഗൂഢാലോചന പൊളിഞ്ഞിരിക്കുകയാണിപ്പോൾ.
ഷാജഹാനെ വെട്ടി കൊലപ്പെടുത്തിയത് ആർ എസ് എസ് ആണെന്ന് പറഞ്ഞ പാർട്ടി സെക്രട്ടറി നാട്ടിൽ കലാപം നടത്താൻ ശ്രമം നടത്തുകയായിരുന്നു. സി പി എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെതിരെ പൊതു ഇടത്തിൽ പ്രതിഷേധിച്ച കുറ്റത്തിന് അരിയിൽ ഷുക്കൂറിനെ വിചാരണ നടത്തി വെട്ടി കൊലപ്പെടുത്തിയിട്ട് എൻ ഡി എഫിന്റെ തലയിൽ കെട്ടി വെക്കാൻ ശ്രമം നടത്തിയിരുന്നു.
ടി പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊന്നിട്ട് കൊലചെയ്യാൻ ഉപയോഗിച്ച വാഹനത്തിന്റെ പിറകിൽ മാഷ അള്ളാ സ്റ്റിക്കർ ഒട്ടിച്ച് വെക്കുകയാണ് സി പി എം ചെയ്തത്. അക്രമം നടത്തിയ ശേഷം എതിരാളികളുടെമേൽ കേസെടുക്കാൻ ശ്രമിക്കുന്ന വ്യഗ്രതക്ക് ഭരണകൂടവും കൂട്ടുനിൽക്കുകയാണ് പലപ്പോഴും ചെയ്യാറുള്ളത്. ഷാജഹാനെ കൊലപ്പെടുത്തിയ പ്രതികളെല്ലാം തീവ്ര ഇടതുപക്ഷ പ്രവർത്തകരാണ്. രാഖി ചരടുകൾ പ്രതികളുടേതെന്ന് പറഞ്ഞു തൊണ്ടി മുതലായി കണ്ടെടുത്തതിലൂടെ പോലീസും ഇതിനു കൂട്ട് നിൽക്കുകയാണ് ചെയ്തിരിക്കുന്നത്.
ഷാജഹാൻ കൊലക്കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നത് വഴി രണ്ടാം പ്രതിയായ അനീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞത് തങ്ങളെല്ലാം തീവ്ര സി പി എമ്മുകാരാണെന്നാണ്. ആർ എസ് എസ്സിനെതിരെ സി പി എമ്മും ,സർക്കാരും ,ഭരണകൂടവും ചേർന്ന് ബോധപൂർവ്വം കെട്ടിച്ചമച്ചതുവഴി ഇവർ സംസ്ഥാനത്ത് വൻ കലാപത്തിന് നേതൃത്വം നൽകുകയാണ് ചെയ്യുന്നത്.
Comments