ചെന്നൈ: കേരളവും തമിഴ്‌നാടും കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് പ്രചാരണം നടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ചെന്നൈ എൻ ഐ എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തമിഴ്‌നാട് സ്വദേശി സാദിഖ് ബാഷ അടക്കം നാല് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു. സാദിഖ് ബാഷയാണ് കേസിലെ മുഖ്യ പ്രതി. കേരള- തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് പ്രതികൾ ഐ എസ് പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നതായി എൻ ഐ എ കുറ്റപത്രത്തിൽ പറയുന്നു.
സാങ്കേതിക പരിജ്ഞാനമുള്ള ആളുകളെ പ്രതികൾ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. ശ്രീലങ്കയിലെ ഉൾപ്പെടെ ഐ എസ് ഭീകരരുമായി ഇവർ ബന്ധം പുലർത്തിയിരുന്നു. തമിഴ്‌നാട്ടിൽ പോലീസുകാരനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് സാദിഖ് ബാഷ. സാദിഖ് ബാഷയുടെ രണ്ടാം ഭാര്യയുടെ വീടാണ് തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഉള്ളത്.
കേരളത്തിലും തമിഴ്‌നാട്ടിലും ഇസ്ലാമിക് സ്റ്റേറ്റ് ആശയ പ്രചാരണത്തിനായി പ്രതികൾ മൂന്ന് സംഘടനകൾ രൂപീകരിച്ചിരുന്നതായും എൻ ഐ കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.
















Comments