കൊല്ലം: വാഹനാപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. കൊല്ലം താന്നിയിലാണ് അപകടമുണ്ടായത്. പരവൂർ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കടൽഭിത്തിയിൽ ഇടിക്കുകയായിരുന്നു. താന്നി ബീച്ചിന് ഏകദേശം 50 മീറ്റർ മാറിയാണ് ഈ അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് കരുതുന്നു.
മൂന്ന് പേരുടെയും മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
















Comments