സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ് നടനും മിമിക്രി കലാകാരനുമായ രമേശ് പിഷാരടി. ട്രോളുകളും വീഡിയോകളും രസകരമായ തലക്കെട്ടോടു കൂടിയുള്ള ചിത്രങ്ങളുമെല്ലാം താരത്തിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പങ്കുവെയ്‌ക്കുന്ന പോസ്റ്റുകൾക്ക് നടൻ നൽകുന്ന ക്യാപ്ഷനുകൾ തന്നെയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റും വൈറലാകുകയാണ്.
പിഷാരടി തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ആരാധകരുടെ പുതിയ ശ്രദ്ധാകേന്ദ്രം. വീഡിയോയിലെ താരമാകട്ടെ അദ്ദേഹത്തിന്റെ മകനും. ഉറക്കം തൂങ്ങി കണ്ണടയുന്ന മകന്റെ വീഡിയോയാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രത്തിന്റെ പേരാണ് ക്യാപ്ഷനായി നൽകിയിരിക്കുന്നത്.
‘നൻപകൽ നേരത്ത് മയക്കം’ എന്നാണ് വീഡിയോയ്‌ക്ക് പിഷാരടി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ ക്യൂട്ടായ വീഡിയോ നിമിഷങ്ങൾ കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടു. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ സഹപ്രവർത്തകരും രസകരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതു കാണാം. കുഞ്ചാക്കോ ബോബൻ, രചനാ നാരായണൻകുട്ടി, കനിഹ, ശ്വേതാ മേനോൻ ജ്യോത്സന, ദീപ്തി വിധു പ്രതാപ്, ബീന ആന്റണി തുടങ്ങിയ നിരവധി പേർ വീഡിയോയ്‌ക്ക് കമന്റ് രേഖപ്പെടുത്തി. ‘അച്ചോടാ.. ഉമ്മ.. ചാച്ചിക്കോടാ.. ‘ എന്ന് കുഞ്ചാക്കോ ബോബൻ കുറിച്ചപ്പോൾ ‘എനിക്ക് പഴയ കണക്ക് ക്ലാസ്സ് ഒക്കെ ഓർമ്മ വരുന്നു‘, എന്ന് വിധു പ്രതാപും പറഞ്ഞു.
Comments