ഉപയോഗിക്കുന്നയാൾക്ക് മാത്രല്ല ചുറ്റിനും ഉള്ളയാളുകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന മനുഷ്യന്റെ ശീലങ്ങളിൽ ഒന്നാണ് പുകവലി. ലോകമെമ്പാടും 1 ബില്യണിലധികം പുകവലിക്കാരുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരിലധികവും പുകവലിക്ക് കടുത്ത അടിമകളുമാണ്. പുകയിലയിലെ നിക്കോട്ടിനാണ് ഈ ആസക്തിയ്‌ക്ക് കാരണമാകുന്നത്. ഇത് എത്ര പെട്ടെന്ന് ഒഴിവാക്കാൻ പറ്റാത്ത ശീലമാണെങ്കിലും ഒന്ന് ശ്രദ്ധിച്ചാൽ പതിയെ പുകവലിയിൽ നിന്ന് മുക്തരാകാം. അതിന് സഹായിക്കുന്ന ഒന്നാണ് ആയുർവേദം.
കറുവപ്പട്ട: പുകയില ആസക്തി കുറയ്‌ക്കാൻ കറുവപ്പട്ട ചവയ്‌ക്കുന്നത് നല്ലതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അയമോദകം: സുഗന്ധവ്യഞ്ജനങ്ങളിലൊന്നായ അയമോദകം ഒരു ടീസ്പൂൺ കഴിക്കുന്നത് പുകവലി ആസക്തി കുറയ്‌ക്കും.
ചെമ്പ് പാത്രത്തിൽ വെള്ളം കുടിയ്‌ക്കുക; ചെമ്പുപാത്രത്തിൽ ശേഖരിച്ച വെള്ളം കുടിയ്‌ക്കുന്നത് പുകയില ആസക്തി കുറയ്‌ക്കുകയും ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
തുളസി ഇല; ദിവസവും രാവിലെ 2-3 തുളസിയില കഴിക്കുന്നത് പുകവലിയുടെ ദൂഷ്യങ്ങൾ കുറയ്‌ക്കുന്നതിനോടൊപ്പം ആസക്തിയും കുറയ്‌ക്കുന്നു.
ചുക്ക്: ചുക്കിൽ സർഫറിന്റെ സംയുക്തങ്ങളുണ്ട്. അതിനാൽ
അതിനാൽ, ഉണങ്ങിയ ഇഞ്ചി കഷണങ്ങൾ ചവയ്‌ക്കുന്നത് പുകയില ആസക്തി തടയാൻ സഹായിക്കും. ചെറുനാരങ്ങാനീരിൽ ചെറിയ ചുക്ക് കഷണങ്ങൾ മുക്കിവയ്‌ക്കുക, എന്നിട്ട് കുരുമുളകും ചേർത്ത് ഒരു പാത്രത്തിൽ സൂക്ഷിക്കുക. പുകവലിക്കാനോ പുകയില ചവയ്‌ക്കാനോ തോന്നുമ്പോൾ ഇതിന്റെ കഷണം കടിക്കുക.
കൈതചക്ക:പൈനാപ്പിൾ ഉണക്കി സൂക്ഷിച്ച് ഉപയോഗിക്കുന്നതും ഒരു പരിധി വരെ ഉപകാരപ്രദമാണ്. ഇവയിലെല്ലാം അടങ്ങിയിട്ടുള്ള സൾഫസ് എന്ന പദാർത്ഥം നിക്കോട്ടിനെ ചെറുക്കാൻ സഹായിക്കുന്നതാണ്.
പാൽ:പുകവലിക്കാൻ തോന്നു്‌മ്പോൾ ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ലതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പാൽ ഉത്പ്പന്നങ്ങളും കഴിക്കുക. പാലിന്റെ രുചി പുകവലിക്കാനുളള ആഗ്രഹത്തെ തടസപ്പെടുത്തുമെന്നാണ് കണ്ടെത്തൽ
ഉപ്പുളള ഭക്ഷണങ്ങൾ:പുകവലിക്കാൻ തോന്നുമ്പോൾ ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പുകവലിക്കാനുളള ചിന്തയെ മാറ്റും. അതിനാൽ ഉപ്പ് അടങ്ങിയ വറ്റലോ അച്ചാറോ കഴിക്കാം.
വൈറ്റമിൻ സി;വൈറ്റമിൻ സി ധാരാളം അടങ്ങിയ പഴങ്ങൾ കഴിക്കാം. ഓറഞ്ച്, നാരങ്ങ, പേരക്ക, നെല്ലിക്ക എന്നിവയിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് പുകവലിക്കാനുളള ആഗ്രഹത്തെ തടയുമെന്ന് പഠനങ്ങൾ പറയുന്നു.
















Comments