ലഖ്‌നൗ: ജന്മാഷ്ടമി ദിനത്തിൽ മഥുരയിലെ കൃഷ്ണ ജന്മഭൂമി സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രത്തിലെത്തിയ യോഗി ആദിഥ്യനാഥ് പ്രാർത്ഥനയിലും പൂജയിലും പങ്കാളിയായി. സംസ്ഥാനത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ‘പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃതം’ എന്നിങ്ങനെയുള്ള ശ്രീകൃഷ്ണ ഭഗവാന്റെ ഉപദേശങ്ങൾ മനുഷ്യന്റെ ചിന്തകളെയും പ്രവർത്തനങ്ങളെയും കാഴ്ചപ്പാടിനെയും പ്രചോദിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില നാഗരികതകൾക്ക് 2700 വർഷം പഴക്കമുണ്ട്. 1400, 1700, 2000 എന്നിങ്ങനെ പഴക്കമുളളതുമുണ്ട്. എന്നാൽ ഭാരതത്തിലെ ക്ഷേത്ര സംസ്കാരങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം 5,000 വർഷങ്ങൾക്ക് മുമ്പാണ് ഭഗവാൻ കൃഷ്ണൻ ഈ ഭൂമിയിൽ പിറന്നത്. അദ്ദേഹത്തിന്റെ ‘ലീലകൾ’ ഭാരതത്തിന്റെ എല്ലാം ഭാഗത്തും ലോകത്തും ഇന്നും ആഘോഷിക്കപ്പെടുകയാണ്. ഭാരതത്തിന്റെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തെ കേടുകൂടാതെ നിലനിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ക്ഷേത്രത്തിൽ സന്നിഹിതരായ സന്യാസിമാർക്ക് ആദരം അർപ്പിക്കുകയും വൃന്ദാവനത്തിൽ വൈഷ്ണവ കുംഭം വിജയകരമായി നടത്തിയതിനെ അനുസ്മരിക്കുകയും ചെയ്തു. ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങൾക്കും യോഗ പോലുള്ള ആചാരങ്ങൾക്കും അംഗീകാരം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ശ്രമങ്ങളെയും യോഗി ആദിത്യനാഥ് പരാമർശിച്ചു. ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ വേളയിൽ വൃന്ദാവനത്തിൽ ബ്രജ് തീർഥ വികാസ് പരിഷത്തും മംഗളം പരിവാർ ട്രസ്റ്റും ചേർന്ന് പണിക്കഴിപ്പിച്ച ഇരുനിലയുള്ള ‘അന്നപൂർണ ഭവൻ’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
















Comments