തൃശ്ശൂർ: എം.ജി റോഡിലെ കുടുംബശ്രീ ഫുഡ് കോർട്ട് സന്ദർശിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. കുടുംബ ശ്രീ ജീവനക്കാരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് അദ്ദേഹം ഫുഡ്‌കോർട്ടിലെത്തി ഭക്ഷണം കഴിച്ചത്. സുരേഷ് ഗോപിയെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് കുടുംബ ശ്രീ ജീവനക്കാർ പറഞ്ഞു.
ഇന്നലെയാണ് അദ്ദേഹം മറ്റ് പ്രവർത്തകർക്കൊപ്പം ഫുഡ്‌കോർട്ടിലെത്തി ഭക്ഷണം കഴിച്ചത്. വനിതാ ജീവനക്കാരുടെ ദീർഘകാല ആവശ്യമായിരുന്നു സുരേഷ് ഗോപി ഫുഡ്‌കോർട്ടിൽ എത്തണം എന്നത്. ബിജെപി ജില്ലാ നേതൃത്വത്തോടും പ്രവർത്തകരോടും കുടുംബ ശ്രീ ജീവനക്കാർ നിരന്തരം ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇത് അറിഞ്ഞതോടെയാണ് സുരേഷ് ഗോപി ഫുഡ് കോർട്ടിൽ എത്തിയത്.
കേരളത്തിൽ നാഷണൽ ഗെയിംസ് നടന്നപ്പോൾ കുടുംബ ശ്രീയ്‌ക്ക് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഒരു സ്റ്റാൾ ഉണ്ടായിരുന്നു. അവിടെ നിന്നായായിരുന്നു ആദ്യമായി പ്ലാസ്റ്റിക് നിർമ്മാർജ്ജന പദ്ധതിയുടെ തുടക്കം. അന്ന് നാലേകാൽ ലക്ഷം രൂപയുടെ സ്റ്റീൽ പാത്രങ്ങൾ താൻ സേലത്തെ ഫാക്ടറിയിൽ നിന്നും വാങ്ങി നൽകിയതാണ് കുടുംബ ശ്രീയുമായുള്ള ബന്ധമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇവിടെ കുറച്ച് നാളായി തന്നെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട്. എന്നാൽ താൻ ഇത് അറിഞ്ഞിരുന്നില്ല. ഇപ്പോഴാണ് തന്നോട് ഇക്കാര്യം പറയുന്ന്. സമയമുണ്ടായിരുന്നതിനാൽ വന്നു. രാവിലെ ഇഷ്ടമുള്ള വിഭവങ്ങൾ എന്തെല്ലാമാണെന്ന് അന്വേഷിച്ചിരുന്നു, പറഞ്ഞു. പടവലങ്ങ തോരൻ ഗംഭീരമായി, കുമ്പളങ്ങാക്കറിയും ഗംഭീരം. ഇനി എല്ലാവരും കുമ്പളങ്ങാക്കറി അന്വേഷിച്ച് ഇവിടെയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബ ശ്രീ ജീവനക്കാരുമൊന്നിച്ച് സെൽഫി എടുത്ത ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.
















Comments