ലണ്ടൻ: കത്തിയുമായി ഭീതി പടർത്തിയ ജിഹാദിയെ നേരിട്ട് ബ്രിട്ടീഷ് പോലീസ്. ബർമിംഗ്ഹാമിലായിരുന്നു സംഭവം. പോലീസ് ഭീകരനെ കീഴടക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അടുത്തിടെയായി ബർമിംഗ്ഹാമിൽ ഇസ്ലാമിക ഭീകരരുടെ, പ്രത്യേകിച്ച് പാക് ഭീകരരുടെ സാന്നിദ്ധ്യം വർദ്ധിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള ആശങ്ക നിലനിൽക്കെയാണ് ജിഹാദി കത്തിയുമായി തെരുവിൽ ഭീതി പടർത്തിയത്. ഒരു വീട്ടിലെ ടെറസിൽ നിന്നും കത്തിയുമായി പോലീസുകാർക്ക് നേരെ ഭീകരൻ ചാടി വീഴുന്നതായി വീഡിയോയിൽ കാണാം. ഇതിനിടെ അള്ളാഹു അക്ബറെന്ന് ഇയാൾ കത്തി ഉയർത്തി ആക്രോശിക്കുന്നുണ്ട്.
താഴേക്ക് ചാടിയ ഭീകരനെ അപ്പോൾ തന്നെ വൈദ്യുതി തോക്കുകളുമായി പോലീസ് വളയുന്നുണ്ട്. ഇവർക്ക് നേരെ കത്തിയോങ്ങുന്ന ഭീകരന്റെ അടുത്തെത്തിയ പോലീസ് വൈദ്യുതി തോക്കുകൾ ഉപയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിനിടെ കയ്യിലെ കത്തികൊണ്ട് ഇയാൾ സ്വയം മുറിവേൽപ്പിക്കുന്നുമുണ്ട്. നിലവിൽ ഇയാൾ പോലീസിന്റെ കസ്റ്റഡിയിലാണ്. യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
















Comments