ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയുമായി സ്‌കൂട്ടറിൽ കറങ്ങി നടക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുംബൈയിലെ മാധ് ദ്വീപുകളിലൂടെയാണ് ദമ്പതിമാർ ഇരുചക്രവാഹനവുമായി കറങ്ങിയത്. ഷൂട്ടിന് ശേഷമുള്ള ഈ യാത്ര ആരാധകരും ഏറ്റെടുത്തു.

ദ്വീപിൽ ഷൂട്ടിനെത്തിയ ദമ്പതിമാർ കാർ പൂർണ്ണമായും ഉപേക്ഷിച്ച് ആരുമറിയാതെ ഹെൽമെറ്റും വെച്ച് കറങ്ങാനിറങ്ങിയതായിരുന്നു. കറുപ്പ് ടീ ഷർട്ടും പാന്റും ധരിച്ചാണ് അനുഷ്‌കയെത്തിയത്. കോഹ്ലി പച്ച ഷർട്ട് ധരിച്ചിരുന്നു. ഇവരെ ഒറ്റ നോട്ടത്തിൽ ആരാധകർ മനസിലാക്കി.

പിന്നാലെ കൂടിയ മാദ്ധ്യമങ്ങളെ താരങ്ങളും മുഷിപ്പിച്ചില്ല. റൈഡിന് ശേഷം എല്ലാവരുടെയും ക്യാമറയ്‌ക്ക് മുന്നിൽ പോസ് ചെയ്ത ശേഷമാണ് ഇവർ മടങ്ങിയത്.
















Comments