തായ്‌പേയ്: ചൈനയുടെ ഭീഷണി തുടരുന്ന സാഹചര്യത്തിൽ തായ്‌വാൻ ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നു. ചൈന ദിനംപ്രതി അതിർത്തി മേഖലകളിൽ തുടർച്ചയായി തുടർച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര സുരക്ഷ ശക്തമാക്കാനുള്ള നടപടികൾ തായ്‌വാൻ സ്വീകരിച്ചു. മെട്രോപൊളിറ്റൻ പോലീസിന്റെ പ്രത്യേക ആയുധ-തന്ത്ര ടീമിന്റെ ഭീകരവിരുദ്ധ കമാൻഡോകൾ ഇതിനായി പ്രത്യേക പരിശീലനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി തായ്‌വാൻ പ്രധാനമന്ത്രി സു സെങ്-ചാങ് പറഞ്ഞു
തായ്‌വാൻ കടലിടുക്ക് കേന്ദ്രീകരിച്ച് സമാധാന കരാർ ലംഘിച്ച് ചൈന ക്രൂരമായ സൈനിക അക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തായ്‌വാനെ വളഞ്ഞിട്ടാക്രമിക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനമാണ് ചൈന കൈക്കൊള്ളുന്നത്. ഇതിനെതിരെ അണിനിരക്കാൻ ലോകരാജ്യങ്ങളോട് തായ്‌വാൻ വിദേശകാര്യ മന്ത്രി ജോസഫ് വു അഭ്യർത്ഥന നടത്തിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് തായ്‌വാൻ കടുത്ത നടപടിയിലേക്ക് കടക്കുന്നത്. ചൈനീസ് ആക്രമണത്തെ ഏതുവിധേനയും നേരിടുമെന്നും അതിനായ് സൈന്യം എല്ലാ മുൻകരുതലുമെടുത്ത് സദാ സജ്ജമാണെന്നും തായ്‌വാൻ പ്രധാനമന്ത്രിഅറിയിച്ചു
Comments