ഏത് പ്രായത്തിലുള്ള ആളായാലും മുഖക്കുരു എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. മുഖക്കുരു വരുന്നതിനുള്ള കാരണങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. നമ്മുടെ ഭക്ഷണശീലങ്ങളും ജീവിതചര്യകളും മുഖക്കുരുവിന് കാരണമായേക്കാം. മുഖചർമ്മത്തിൽ സെബത്തിന്റെ അമിതമായിട്ടുള്ള ഉൽപ്പാദനം, മുഖത്തെ രോമങ്ങൾ എല്ലാം മുഖക്കുരുവിന് കാരണമായേക്കാം. അംഭഗി എന്ന തോന്നലിൽ മുഖക്കുരു മാറ്റാനായി എത്ര പണം മുടക്കാനും ആളുകൾ തയ്യാറാണ്. വീട്ടുവൈദ്യം മുതൽ അത്യാധുനിക ആശുപത്രികളിലെ ചികിത്സ വരെ മുഖക്കുരു മാറാനായി ചെയ്യുന്നവരുണ്ട്.
എന്നാൽ മുഖക്കുരു ഉമിനീർ ഉപയോഗിച്ച് മാറ്റാം എന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതിനായി ചില ശാസ്ത്രീയ വശങ്ങളും അവർ നിരത്തുന്നുണ്ട്. 2019 ലെ നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ നടത്തിയ പഠനമനുസരിച്ച് മനുഷ്യ ഉമിനീർ ചർമ്മത്തിലെയും വായിലെയും ചെറിയ മുറിവുകളെ ഉണക്കാൻ സഹായിക്കും. പഠനമനുസരിച്ച്, ഉമിനീരിൽ വേദനസംഹാരിയായ ഒപിയോർഫിൻ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
ഇനി മുഖക്കുരുവിന് ഉമിനീർ എങ്ങനെ പരിഹാരം തരുമെന്ന് നോക്കാം.
ഇതിനായി നമ്മൾ രാവിലെ എഴുന്നേൽക്കുമ്പോൾ വായയിൽ രൂപപ്പെടുന്ന ഉമിനീരാണ് മുഖക്കുരു മാറ്റിയെടുക്കുവാനായി ഉപയോഗിക്കേണ്ടത്. രാവിലെതന്നെ ഉമിനീർ എടുത്ത് മുഖകുരു ഉള്ള ഭാഗത്ത് തേച്ചു നോക്കാവുന്നതാണ്. തുടർച്ചായി ഈ രീതിയിൽ ഉമിനീർ പുരട്ടുന്നതിലൂടെ ഫലം കാണുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം രാവിലെ ഒരു തുള്ളി വെള്ളം പോലും കുടിക്കുന്നതിന് മുൻപുള്ള ഉമിനീർ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. കാരണം, ആന്റിബാക്ടീരിയൽ, ആന്റിവൈറൽ, ആന്റിഫംഗൽ, ആന്റി- ഇൻഫ്ലമേറ്ററി പ്രോപർട്ടീസ് നന്നായി അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതിൽ, എൻസൈംസ് അടങ്ങിയിരികുന്നതിനാൽ തന്നെ ഇത് ചർമ്മപ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം ലഭിക്കാൻ കാരണമാകും.
മുഖത്തെ കുരുവിൽ ഉമിനീര് പുരട്ടുമ്പോൾ ഉമിനീരിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് വിഘടിച്ച് നൈട്രിക് ഓക്സൈഡ് ആയി മാറുന്നു. ഇത് നമ്മളുടെ ചർമ്മത്തിൽ ഉണ്ടാകുന്ന അണുക്കളുടെ വളർച്ചയെ പതുക്കെയാക്കുകയും ഉമിനീരിയിൽ അടങ്ങിയിരിക്കുന്ന ലൈസോസൈം പ്രോട്ടീൻ പുതിയ രക്തകോശങ്ങളുടെ ഉൽപ്പാദനത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് മുഖത്ത് ഉണ്ടാകുന്ന മുറിവുകൾ, കുരുക്കൾ എന്നിവയെല്ലാം തന്നെ പെട്ടെന്ന് മാറ്റിയെടുക്കുന്നതിന് സഹായിക്കുന്നു.
ഒരു അഭിമുഖത്തിൽ തെന്നിന്ത്യൻ നടി തമന്ന വരെ മുഖക്കുരുവിന് പരിഹാരം കണ്ടെത്താൻ ഉമിനീർ ഉപയോഗിച്ചിട്ടുണ്ട്ന്ന് പറഞ്ഞിട്ടുണ്ട്
















Comments