ന്യൂഡൽഹി: ജമ്മുവിലെ നൗഷേര മേഖലയിലെ നിയന്ത്രണ രേഖയിൽ പ്രവേശിക്കാൻ ശ്രമിച്ച ഭീകരനെ പ്രതിരോധിച്ച് പോലീസ്. ഏറ്റുമുട്ടലിൽ ഭീകരനു പരിക്കേറ്റതായി പോലീസ് സൂപ്രണ്ട് രജൗരി മുഹമ്മദ് അസ്ലം വ്യക്തമാക്കി. പോലീസ് കേസ് രജിസ്റ്റർ ചെയ്തതായും തുടർ അന്വേഷണങ്ങൾ നടത്തുമെന്നും അറിയിച്ചു. ഉടൻ തന്നെ കൂടുതൽ വിവരങ്ങൽ പുറത്തുവിടുമെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
സ്വാതന്ത്ര്യദിനത്തിൽ ഗ്രനേഡ് ആക്രമണം നടത്തിയ രണ്ട് ലഷ്കർ-ഇ-ത്വായ്ബ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാഹിൽ വാനി,അൽത്താഫ് ഫറുഖ് ആമിർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്. ബുദ്ഗാം ജില്ലയിലെ ഗോപാൽപൊര ചഡൂരയിൽ നടന്ന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാൾ ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീർ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിൽ ബന്ദിപൊരയിൽ നിന്നും മറ്റൊരു ഭീകരനെയും പിടികൂടിയിരുന്നു. ഇന ഭായ് എന്നറിയപ്പെടുന്ന ബരാമുള്ള സ്വദേശി ഇംതിയാസ് ആബീഗ് ആണ് പിടിയിലായത്. എകെ 47 തോക്ക്, വെടിയുണ്ടകൾ, സ്ഫോടക വസ്തുക്കൾ എന്നിവ ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
















Comments