മുംബൈ: ആമിർ ഖാൻ നായകനായ ലാൽ സിംഗ് ഛദ്ദ വൻ പരാജയത്തിലേക്ക്. അവധി ദിനങ്ങളിലും ചിത്രം കാണാൻ തിയേറ്ററുകളിൽ ആളെത്തുന്നില്ല. പ്രേക്ഷക പിന്തുണ ലഭിക്കാത്ത ചിത്രത്തെ നിരൂപകരും കൈയ്യൊഴിഞ്ഞതോടെ, ആമിറിന്റെ സമീപകാല കരിയറിലെ മറ്റൊരു ദുരന്തമായി മാറുകയാണ് ലാൽ സിംഗ് ഛദ്ദ. ആമിറിന്റെ മുൻ ചിത്രമായ തഗ്സ് ഓഫ് ഹിന്ദുസ്ഥാനും പരാജയമായിരുന്നു.
വലിയ താരനിരയുമായി ലോകമെമ്പാടും റിലീസ് ചെയ്ത ലാൽ സിംഗ് ഛദ്ദ ഇന്ത്യയിൽ നിന്നും ഇതുവരെ കളക്ട് ചെയ്തത് 50 കോടി രൂപ മാത്രമാണ്. വൻ ഹൈപ്പിൽ വന്ന ബിഗ് ബജറ്റ് ചിത്രത്തെ സംബന്ധിച്ച് ഇത് വളരെ കുറഞ്ഞ തുകയാണ്. രക്ഷാ ബന്ധൻ, സ്വാതന്ത്ര്യ ദിനം, ജന്മാഷ്ടമി തുടങ്ങിയ അവധി ദിനങ്ങളിലും ചിത്രത്തിന് തിരക്ക് കുറവായിരുന്നു.
1994ൽ പുറത്തിറങ്ങിയ ടോം ഹാങ്ക്സ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് അവസാന വാരം കൂടുതൽ ചിത്രങ്ങൾ റിലീസ് ആകുന്നതോടെ ലാൽ സിംഗ് ഛദ്ദയ്‌ക്ക് തിയേറ്ററുകൾ നഷ്ടമാകും എന്നാണ് വിവരം.
















Comments