ന്യൂഡൽഹി: മദ്യകുംഭകോണ കേസിൽ നട്ടം തിരിയുന്ന സർക്കാരിന് തിരിച്ചടിയായി ബസ് അഴിമതി കേസും. ഡൽഹി സർക്കാർ ലോ ഫ്ലോർ ബസുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് സിബിഐ. ഡൽഹി സർക്കാർ 1,000 ലോ ഫ്ലോർ ബസുകളാണ് അഴിമതി നടത്തി വാങ്ങിയതെന്നാണ് പ്രാഥമിക വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യങ്ങൾ പരാമർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രാഥമിക അന്വേഷണമെന്ന് സിബിഐ വ്യക്തമാക്കി.
എന്നാൽ ബസ് വാങ്ങിയത് സംബന്ധിച്ച അഴിമതി ആരോപണങ്ങൾ ഡൽഹി സർക്കാർ തള്ളി. ബിജെപി സിബിഐയുടെ നേതൃത്വത്തിൽ ബസ് വാങ്ങിച്ചത് സംബന്ധിച്ച കാര്യം അട്ടിമറിയ്ക്കാൻ ശ്രമിക്കുകയാണെന്നുമാണ് സർക്കാർ പറയുന്നത്. പരാതിയുടെ ആദ്യ ഘട്ടമാണ് അന്വേഷണമെന്ന് ലഫ്റ്റനന്റ് ഗവർണർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്ത ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് വാങ്ങിയതിന്റെ വാർഷിക മെയിന്റനൻസ് കരാറിൽ അഴിമതി നടത്തിയത് മന്ത്രി സഭയിൽ ബിജെപി ഉന്നയിച്ചിരുന്നു. തുടർന്ന മുൻ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ രൂപീകരിച്ച മൂന്നംഗ സമിതി ജൂണിൽ നടപടിക്രമങ്ങളിലെ പിഴവുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് പിഴവുകൾ നീക്കം ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു.
















Comments