ഹൈദരാബാദ്: തെലങ്കാനയിലെ മൂനുഗോഡു നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെലുങ്ക് നിനിമാ താരം ജൂനിയർ എൻ ടി ആറുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിലെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും തെലുങ്കുദേശത്തിന്റെ രാഷ്‌ട്രീയ മാറ്റത്തിന് ബിജെപി ശക്തമായ ചുവടുവെപ്പുകൾ നടത്തുന്നതിന്റെ ഭാഗമായിട്ട് വേണം ഇത്തരം കൂടിക്കാഴ്ചകളെ കാണാനെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു.
സംസ്ഥാനത്ത് അമിത് ഷാ നിരവധി പൗരപ്രമുഖരെ നേരിൽ കാണുവാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു. കൂടാതെ പ്രശസ്ത തെലുങ്ക് സിനിമ നിർമ്മാതാവ് റാമോജി റാവുവുമായി കൂടിക്കാഴ്ച നടത്തുവാൻ റാമോജി ഫിലിം സിറ്റിയിലേക്ക് അമിത് ഷാ ക്ഷണിച്ചിട്ടുണ്ട്.
ചന്ദ്രശേഖർ റാവുവിനെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് ബിജെപി എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മുനുഗുഡു ഉപതിരഞ്ഞെടുപ്പിനെ ബിജെപി സമീപിക്കുന്നതും. ജൂനിയർ എൻടിആറുമായി നടന്നത് നല്ല കൂടിക്കാഴ്ചയായിരുന്നുവെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
Comments