മുംബൈ: വലിയ പ്രതീക്ഷകളുമായെത്തിയ ആമിർ ഖാൻ ചിത്രം തിയേറ്ററുകളിൽ തകർന്നടിയുന്ന വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നുണ്ട്. ലാൽ സിംഗ് ഛദ്ദ കാണാൻ അവധി ദിവസങ്ങളിൽ പോലും തിയേറ്ററുകളിലേക്ക് ആളുകളെത്താതിരുന്നതോടെ പുതിയ അടവുമായി എത്തിയിരിക്കുകയാണ് ആമിർ ഖാൻ.
ആറുമാസത്തേക്ക് സിനിമ ഒടിടിയിൽ വരില്ലെന്നും തിയേറ്ററിൽ തന്നെ കാണണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് നടൻ. ഒടിടി സിനിമയ്‌ക്ക് ഒരു വെല്ലുവിളിയല്ല, പക്ഷേ ബോളിവുഡിന് അത് ഒരു വെല്ലുവിളിയാണ്. ഞങ്ങളുടെ സിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പറയുന്നത്. പക്ഷേ നിങ്ങൾക്ക് തിയേറ്ററുകളിൽ വരണമെന്ന് താൽപര്യമില്ല. കാരണം ഏതാനും ആഴ്ചകൾക്കുള്ളിൽ സിനിമ വീട്ടിൽ തന്നെ കാണാൻ കഴിയും.
ആളുകൾ തിയറ്ററുകളിൽ എത്തുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാകും? ഒന്നുകിൽ നിങ്ങൾ തിയേറ്ററുകളിൽ വന്ന് ഇപ്പോൾ ലാൽ സിംഗ് ഛദ്ദ കാണുക. അല്ലെങ്കിൽ ഒടിടിയിൽ കാണാൻ ആറ് മാസം കാത്തിരിക്കുക എന്നായിരുന്നു നടന്റെ പ്രതികരണം.
1994ൽ പുറത്തിറങ്ങിയ ടോം ഹാങ്ക്‌സ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കായ ലാൽ സിംഗ് ഛദ്ദ വലിയ താരനിരയുമായി ലോകമെമ്പാടുമാണ് റിലീസ് ചെയ്തത്. ഇതുവരെ ചിത്രം കളക്ട് ചെയ്തത് 50 കോടി രൂപമാത്രമാണ്.ആമിറിന്റെ മുൻ ചിത്രമായ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനും പരാജയമായിരുന്നു.
















Comments