കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 1055 ഗ്രാം സ്വർണം കണ്ടെത്തി. വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്നുമാണ് സ്വർണം കസ്റ്റംസ് പിടിച്ചെടുത്തത്.
ശുചി മുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാർ ആണ് സംഭവം ആദ്യം കണ്ടത്. ഉടനെ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ക്യാപ്‌സൂൾ രൂപത്തിലായിരുന്നു സ്വർണം. ഇത്തരത്തിൽ നാല് ക്യാപ്‌സൂളുകൾ ശുചിമുറിയിൽ നിന്നും കണ്ടെടുത്തു. സ്വർണത്തിന് 55 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
വിദേശത്ത് നിന്നും സ്വർണക്കടത്ത് സംഘം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം ആണ് ഇതെന്നാണ് സംശയിക്കുന്നത്. സുരക്ഷാ പരിശോധന ഭയന്ന് ശുചിമുറിയിൽ ഉപേക്ഷിച്ചതാകാമെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















Comments