ന്യൂഡൽഹി: ലാറ്റിൻ അമേരിക്കൻ രാജ്യമായ പരാഗ്വെയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.6 ദിവസത്തെ ദക്ഷിണ അമേരിക്ക പര്യടനത്തിന്റെ ആദ്യഘട്ടമായി ജയശങ്കർ ബ്രസീലിലെത്തി. തുടർന്നാണ് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തത്. അദ്ദേഹം പരാഗ്വെയുടെ സ്വാതന്ത്ര്യസമരം ആരംഭിച്ച ചരിത്രപ്രസിദ്ധമായ കാസ ഡി ലാ ഇൻഡിപെൻഡൻസിയയിൽ സന്ദർശനം നടത്തുകയും ചെയ്തു.രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപാണ് പരാഗ്വെയുടെ സ്വാതന്ത്ര്യ പോരാട്ടം ആരംഭിച്ചത്.
മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തതിൽ അഭിമാനമുണ്ടെന്ന് ജയ്ശങ്കർ ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രതിമ സ്ഥാപിക്കാനുള്ള അസുൻസിയോൺ മുൻസിപ്പാലിറ്റിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണ അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജയ്ശങ്കർ ആറു ദിന സന്ദർശനം ആരംഭിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അദ്ദേഹം അർജന്റീനയിലും സന്ദർശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Visited the historic Casa de la Independencia, from where Paraguay’s Independence movement started more than two centuries ago.
A fitting testament to our common struggle and our growing relationship. pic.twitter.com/UIZLEuSDnV
— Dr. S. Jaishankar (@DrSJaishankar) August 21, 2022
അർജന്റീന, ബ്രസീൽ, കൊളംബിയ, കോസ്റ്റാറിക്ക, ക്യൂബ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഇക്വഡോർ, ജമൈക്ക, മെക്‌സിക്കോ, പനാമ, പരാഗ്വെ, സുരിനാം, ഉറുഗ്വേ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരെ ഡൽഹിയിൽ സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജയശങ്കർ പറഞ്ഞു.പകർച്ചവ്യാധിക്ക് ശേഷമുള്ള കാലഘട്ടത്തിൽ സഹകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്തുന്നതിനാണ് മന്ത്രിയുടെ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.ലാറ്റിൻ അമേരിക്ക സന്ദർശനത്തിന് മുന്നോടിയായി ജയശങ്കർ വെള്ളിയാഴ്ച ഡൽഹിയിൽ ലാറ്റിനമേരിക്കയിലെയും കരീബിയൻ രാജ്യങ്ങളിലെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
















Comments