യുദ്ധം ആസന്നമോ ? ആവശ്യമെങ്കിൽ ആയുധങ്ങൾ വാങ്ങാം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ; സായുധ സേനകൾക്ക് പ്രത്യേക അധികാരം നൽകി; പരിധി 300 കോടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുദ്ധം ആസന്നമോ ? ആവശ്യമെങ്കിൽ ആയുധങ്ങൾ വാങ്ങാം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ; സായുധ സേനകൾക്ക് പ്രത്യേക അധികാരം നൽകി; പരിധി 300 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 10:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: തദ്ദേശീയമായ ആയുധങ്ങളും യുദ്ധസന്നാഹങ്ങളും വെടിമരുന്നുകളും അടിയന്തിരമായി സംഭരിക്കുന്നതിന് സായുധസേനയ്‌ക്ക് സാമ്പത്തിക അധികാരം നല്‍കാന്‍ തീരുമാനിച്ച് പ്രതിരോധമന്ത്രാലയം. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷ സാദ്ധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നീക്കം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മൂന്ന് സേനാ വിഭാഗങ്ങളുടേയും തലവന്മാര്‍, പ്രതിരോധ സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ആഭ്യന്തര ഉറവിടങ്ങളില്‍ നിന്ന് ഇതിനുള്ള മൂലധനം എത്രയും വേഗത്തില്‍ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള നടപടികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 300 കോടി രൂപയാണ് ഓരോ കരാറിനും ഉയര്‍ന്ന പരിധിയായി നിശ്ചയിച്ചിട്ടുള്ളത്. 2016 സെപ്തംബറില്‍ ഉണ്ടായ ഉറി ഭീകരാക്രമണത്തിന് ശേഷം സമാനമായ നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു. അടിയന്തിരമായി ആയുധങ്ങളും വെടിക്കോപ്പുകളും നിര്‍മ്മിക്കുന്നതിനും സംഭരിക്കുന്നതിനും കര, നാവിക, വ്യോമ സേനകള്‍ക്ക് സാമ്പത്തിക അധികാരം നല്‍കുന്നതായിരുന്നു ഉത്തരവ്. പാകിസ്താനുമായുള്ള സംഘര്‍ഷം വര്‍ധിച്ചതിന് പിന്നാലെയായിരുന്നു താത്കാലികമായുള്ള ഈ അധികാര കൈമാറ്റം.

2020 മെയ് മാസത്തിന് ശേഷമാണ് കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യാ-ചൈന അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷ സാദ്ധ്യതകള്‍ കൂടിയത്. ഈ സാഹചര്യത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും വലിയ തോതില്‍ അടിയന്തിരമായി ഇന്ത്യ ആയുധസംഭരണം നടത്തിയിരുന്നു. റഷ്യ, ഇസ്രായേല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമെ ആഭ്യന്തരമായി നിര്‍മ്മിച്ച യുദ്ധോപകരണങ്ങളും ഉണ്ടായിരുന്നു. 20 മുതല്‍ 70 കിലോമീറ്റര്‍ പരിധിയിലുള്ള ബങ്കറുകള്‍, റഫേല്‍ യുദ്ധവിമാനങ്ങള്‍, ഇസ്രായേലി ഹെറോണ്‍ മാര്‍ക്ക്-2 തുടങ്ങിയവയെല്ലാം ഇതില്‍ പെടും.

Tags: Indian armed force
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies