കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ ആൾ പിടിയിൽ.പഞ്ചാബിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.. അമൃത്സർ സ്വദേശി സച്ചിൻ ദാസിനെയാണ് കന്റോൺമെന്റ് പൊലീസ് പിടികൂടിയത്.
മുംബൈയിലെ ബാബാ സാഹേബ് അംബേദ്കർ യൂണിവേഴ്സിറ്റിയുടെ പേരിലാണ് വ്യാജ സർട്ടിഫിക്കറ്റ് ഇയാൾ സ്വപ്‌നയ്‌ക്ക് നിർമ്മിച്ചു നൽകിയത്. ഐടി വകുപ്പിൽ ജോലി നേടാൻ വേണ്ടിയായിരുന്നു സ്വപ്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചത്.
പ്രതിയെ രണ്ട് ദിവസത്തിനകം കേരളത്തിൽ എത്തിക്കും. സച്ചിൻ ദാസിന്റെ ഒളിത്താവളത്തിൽ നിന്നും കേരളത്തിലേത് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.
സംഭവത്തിൽ നേരത്തെ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.സ്വപ്നാ സുരേഷ് ഒരു സുഹൃത്ത് വഴിയാണ് സച്ചിനെ പരിചയപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. സ്പേയ്സ് പാർക്കിൽ സ്വപ്നാ സുരേഷ് ജോലി സമ്പാദിച്ചത് വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
Comments