ദുബായ്: കനത്ത ചൂടിൽ കുട്ടികളെ വാഹനങ്ങളിൽ തനിച്ചിരുത്തി പോകുന്നതായി പരാതി.രക്ഷിതാക്കളുടെ അശ്രദ്ധയാണ് കാരണം. ഈ വർഷം മാത്രം ഇത്തരത്തിൽ വാഹനങ്ങളിലാക്കി പോയ 36 കുട്ടികളെ രക്ഷപ്പെടുത്തിയതായാണ് കണക്ക്.ഭരണകൂടം ഇതു സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഫെഡറൽ നിയമമനുസരിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാതിരിക്കുന്നത് കുറ്റകരമാണ്. ഇത്തരം സംഭവങ്ങൾക്ക് കാരണക്കാരാവുന്നവർക്കതിരെ 5,000 ദിർഹം പിഴയും തടവ് ശിക്ഷയും ചുമത്തുമെന്ന് അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ക്യാപ്റ്റൻ മുഹമ്മദ് ഹമദ് അൽ ഇസൈ വ്യക്തമാക്കിയിരുന്നു.ചെറിയ സമയത്തേക്ക് പോലും കുട്ടികളെ കാറിനുള്ളിൽ തനിച്ചിരുത്തിപ്പോവരുതെന്നും പോലീസ് മാതാപിതാക്കളോടും രക്ഷിതാക്കളോടും അഭ്യർത്ഥിച്ചു.
ചൂടുള്ള കാലാവസ്ഥയിൽ പാർക്ക് ചെയ്ത് പോകുന്ന വാഹനങ്ങളിൽ താപനില 70 ഡിഗ്രി സെൽഷ്യസ് വരെ ഉയരാറുണ്ട്. കടുത്ത ചൂടും ഓക്‌സിജന്റെ അഭാവവും മൂലം ശ്വാസംമുട്ടൽ അനുഭവപ്പെട്ട് ബോധക്ഷയത്തിനും മരണത്തിനും വരെ കാരണമായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Comments