തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രനും സർക്കാരിനുമെതിരായ നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹിസ്റ്ററി കോൺഗ്രസിൽ തന്നെ ആക്രമിക്കാൻ ശ്രമിച്ച ഇർഫാൻ ഹബീബീനെതിരെ ഇതുവരെ നടപടിയെടുത്തില്ല. ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവാണ് സർക്കാരിന്റെ മൗനമെന്ന് ഗവർണർ ആരോപിച്ചു.
അലിഗഢിൽ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനെ ഹബീബ് എതിർത്തിരുന്നു. എന്നാൽ പ്രധാനമന്ത്രിയെ തടയാൻ ധൈര്യമുണ്ടാവില്ല.കാരണം അവിടെ ഭരിക്കുന്നത് യോഗി ആദിത്യനാഥാണ്. ഇവിടെ കയ്യേറ്റം ചെയ്താൽ എന്തുണ്ടാകുമെന്ന അദ്ദേഹത്തിനറിയാം.കേരളത്തിൽ എന്തും നടക്കും ഇർഫാൻ ഹബീബിന്റെ പ്രതിഷേധം കേരള സർക്കാർ നടപടി എടുക്കില്ല എന്ന ധൈര്യത്തിൽ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വേദിയിൽ ഉണ്ടായിരുന്ന ഒരു വനിത വളരെ മോശം ഭാഷയിൽ സംസാരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ ഇങ്ങനൊരു സ്ഥിതി കാണാൻ സാധിക്കില്ലെന്ന് ഗവർണർ കുറ്റപ്പെുത്തി. തന്നെ ആക്രമിച്ചവരെ സംരക്ഷിക്കുകയാണ് സർക്കാർ.ആക്രമണത്തിന് കൂട്ടു നിന്നതിനുള്ള പ്രതിഫലം ആണ് വിസിയുടെ പുനർ നിയമനമെന്ന് അദ്ദേഹം ആരോപിച്ചു.
ഹിസ്റ്ററി കോൺഗ്രസിലെ ആക്രമണശ്രമത്തെക്കുറിച്ച് വിസിയോട് റിപ്പോർട്ട് തേടിയിരുന്നു. രണ്ട് തവണ കത്തയച്ചിട്ടും വിസി നിഷേധാത്മക വിശദീകരണമാണ് നൽകിയത്. സുരക്ഷ വിദഗ്ധനല്ലെന്നായിരുന്നു വിസിയുടെ മറുപടിയെന്ന് ഗവർണർ പറഞ്ഞു.
ഭരണഘടനയന്ത്രം തകർന്നാൽ എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി. സർവ്വകലാശാല ഭേദഗതി ബില്ലിൽ ഒപ്പിടില്ലെന്ന സൂചന ഗവർണർ ആവർത്തിച്ചു. ബില്ലിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്. നേതാക്കളുടെ ബന്ധുനിയമനമാണ് ലക്ഷ്യമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
















Comments