പാലക്കാട്: 20 കിലോ കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ ഗോരാപുട്ട് സ്വദേശികളായ സുരേഷ് ബുരുടി, ഹരിഖിലോ, പൂർണ്ണ കണ്ടിക്കി, മനോ എന്നിവരാണ് പിടിയിലായത്. വാളയാർ ചെക്‌പോസ്റ്റിൽ എക്‌സൈസിന്റെ വാഹനപരിശോധനക്കിടയിലാണ് പ്രതികളെ പിടികൂടിയത്
പ്രതികൾ ജോലി ചെയ്ത് പോന്നിരുന്ന മലപ്പുറം പരപ്പനങ്ങാടിയിൽ ചില്ലറ വിൽപ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചത്. 20 കിലോ കഞ്ചാവാണ് വാളയാർ ചെക്‌പോസ്റ്റിൽ എക്‌സൈസ് പിടിച്ചെടുത്തത്.സംശയം തോന്നാതിരിക്കാൻ രണ്ട് ബസുകളിലായാണ് സംഘം സഞ്ചരിച്ചിരുന്നത്
പ്രതികൾ ജോലി ചെയ്ത് പോന്നിരുന്ന മലപ്പുറം പരപ്പനങ്ങാടിയിൽ ചില്ലറ വിൽപ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചത്.ഇവിടെ 100 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കിയാണ് പ്രതികൾ വിൽപ്പന നടത്തിയിരുന്നത്.
















Comments