തിരുവനന്തപുരം: എയ്ഡഡ് ഹോമിയോ മെഡിക്കൽ കോളേജുകളിലെ സീറ്റ് തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻ എസ് എസ് സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാർ പാസാക്കിയ മെഡിക്കൽ വിദ്യാഭ്യാസ നിയമ ഭേദഗതിയെ ചോദ്യം ചെയ്താണ് എൻ എസ് എസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
എൻ എസ് എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകൾ സർക്കാർ നിയമ ഭേദഗതിയിലൂടെ അട്ടിമറിക്കുന്നതായാണ് പരാതി. മാനേജ്മെൻ്റ് എന്ന നിലയിൽ 15 ശതമാനം സീറ്റുകൾക്ക് എൻ എസ് എസിന് അർഹതയുണ്ട്. എന്നാൽ നിയമ ഭേദഗതിയിലൂടെ ഈ സീറ്റുകൾ കൂടി സർക്കാർ തട്ടിയെടുക്കുകയാണ് എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കേരള ഹൈക്കോടതി സർക്കാർ നിലപാട് ശരിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എൻ എസ് എസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
Comments