തിരുവനന്തപുരം: ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐഎം വിജയന് ഡോക്ടറേറ്റ്. റഷ്യയിലെ നോർത്തേൺ സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയാണ് ഐഎം വിജയന് ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ഫുട്‌ബോൾ രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് യൂണിവേഴ്‌സിറ്റി ഐഎം വിജയന് ഡോക്ടറേറ്റ് നൽകിയത്.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായ ചടങ്ങിലായിരുന്നു ഐഎം വിജയൻ ഡോക്ടറേറ്റ് ഏറ്റുവാങ്ങിയത്. ഇന്റർനാഷണൽ സ്റ്റുഡന്റ് സ്റ്റാന്റിംഗ് പാർട്ട്‌നർ ജസ്റ്റിൻ രാജ് ശെൽവരാജ്, മുൻ ഫുട്‌ബോൾ താരം വി.പി ഷാജി എന്നിവരും പങ്കെടുത്തു. ഡോക്ടറേറ്റ് ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഐഎം വിജയൻ പ്രതികരിച്ചു.
ഡോക്ടറേറ്റ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. റഷ്യയിലെ സർവ്വകലാശാലയിൽ നിന്നും ഇത്തരത്തിലൊരു ആദരം ലഭിക്കുക എന്നത് വലിയ കാര്യമാണ്. ഫുട്‌ബോൾ കളിക്കാരിൽ ആർക്കും ഇതുവരെ ഡോക്ടറേറ്റ് ലഭിച്ചിട്ടില്ലെന്നാണ് കരുതുന്നത്. തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഐഎം വിജയൻ പറഞ്ഞു.
12ാമത്തെ സെക്കന്റിൽ ഗോൾ അടിച്ചതിനാണ് തനിക്ക് ഡോക്ടറേറ്റ ലഭിച്ചത് എന്നാണ് സർവ്വകലാശാല നൽകിയ വിശദീകരണം. ഡോക്ടർ ആകണമെന്ന് തനിക്ക വലിയ ആഗ്രഹം ആയിരുന്നു. എന്നാൽ എംബിബിഎസ് എഴുതിയില്ലെങ്കിലും താനിപ്പോൾ ഒരു ഡോക്ടറായെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂൺ 10നായിരുന്നു ഐഎം വിജയന് നോർത്തേൺ സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് പ്രഖ്യാപിച്ചത്.
















Comments