ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് നാളെ തിരശ്ശീല ഉയരും. 15-ാം മത് ഏഷ്യാ കപ്പ് സീസണാണ് ആരംഭിക്കുന്നത്. ഏറ്റവുമധികം ക്രിക്കറ്റ് ആരാധകരുളള ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും ബംഗ്ലാദേശും പോരാടുമ്പോൾ ലോകകപ്പിനോളം ആവേശമാണ് ഗൾഫ് മണ്ണിൽ ഉയരാൻ പോകുന്നത്. ആദ്യ മത്സരം ശ്രീലങ്ക അഫ്ഗാനിസ്ഥാനെയാണ് നേരിടുന്നത്. മൂന്ന് ഗ്രൂപ്പുകളിലായി ആറ് ടീമുകൾ അണിനിരക്കുന്ന പോരാട്ടത്തിൽ ഇന്ത്യ പാകിസ്താനെ നേരിടുന്നത് 28-ാം തിയതി ഞായറാഴ്ചയാണ്.ഇന്ത്യയുടെ രണ്ടാം മത്സരം 31ന് ഹോങ്കോംഗിനെതിരെയാണ്.
ഗ്രൂപ്പ് ഒന്നിൽ ഇന്ത്യയ്‌ക്കൊപ്പം പാകിസ്താനും ഹോങ്കോംഗുമാണുള്ളത്. രണ്ടിൽ ശ്രീല്ങ്കയ്‌ക്കൊപ്പം ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ആരേയും അട്ടിമറിയ്‌ക്കാൻ കരുത്തുള്ള അഫ്ഗാനിസ്ഥാനും ഏഷ്യയിലെ കരുത്തന്മാർക്കിടയിൽ പോരാടി നോക്കാൻ ഹോങ്കോംഗുമാണ് മത്സരിക്കുന്നത്.
ഗ്രൂപ്പ് പോരാട്ടത്തിന് ശേഷം സെപ്തംബർ മുന്ന് മുതൽ ഒൻപത് വരെ സൂപ്പർ ഫോർ ഘട്ടം ആരംഭിക്കും. 11ന് ഞായറാഴ്ചയാണ് കിരീട പോരാട്ടം. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് കലാശ പോരാട്ടം നടക്കുന്നത്. ലോകക്രിക്കറ്റിലെ ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷിയായ ഷാർജ്ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും മത്സരങ്ങളുണ്ട്.
1983ൽ ആരംഭിച്ച ഏഷ്യാകപ്പിൽ ഇന്ത്യ കന്നി കിരീടം ചൂടി. ഇതുവരെ നടന്ന 14ൽ 7 ജയവുമായി ഇന്ത്യയാണ് മുന്നിൽ. 5 ജയവുമായി ശ്രീലങ്ക രണ്ടാമതും രണ്ട് കിരിടം ചൂടി പാകിസ്താൻ മൂന്നാമതുമാണ്.
Comments