ന്യൂഡൽഹി: സബർമതി നദിയുടെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഗുജറാത്തിലെ അഹമ്മദാബാദിൽ 27-നാണ് ഉദ്ഘാടന പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും പ്രധാന ആകർഷണമാകും റിവർ ബ്രിഡ്ജ്. മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യം, ആർട്ട് -കൾച്ചറൽ – എക്സിബിഷൻ സെന്റർ തുടങ്ങി സൗകര്യങ്ങൾ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
Prime Minister Narendra Modi will inaugurate 'Atal Bridge', the Sabarmati riverfront foot over bridge connecting the east and west sides of the riverfront, on 27th August in Ahmedabad, Gujarat pic.twitter.com/S3uUCvYWur
— ANI (@ANI) August 26, 2022
സ്വാതന്ത്ര്യ സമര കാലത്തെ ഖാദിയെയും അതിന്റെ പ്രാധാന്യത്തെയും സ്മരിച്ചുകൊണ്ട് ‘ഖാദി ഉത്സവ്’ സംഘടിപ്പിക്കുമെന്നും സംഘടാകർ അറിയിച്ചു.ഗുജറാത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 7,500 വനിതാ ഖാദി കരകൗശല നിർമ്മാതാക്കൾ ഒരേ സമയം ചർക്കയിൽ നൂൽ നൂൽക്കും. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നടത്തുമെന്നും വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്നും അറിയിച്ചു.
Comments