ബർമിംഗ്ഹാം:യാത്ര മദ്ധ്യേ പൈലറ്റ് അബോധാവസ്ഥയിലായതിനെ തുടർന്ന് അടിയന്തിരകമായി ഇറക്ക് ജെറ്റ് 2 വിമാനം. ബർമിംഗ്ഹാമിൽ നിന്ന് തുർക്കിയിലെ അൻറാലിയയിലേക്ക് പോവുകയായിരുന്ന വിമാനം ഏകദേശം 30,000 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു പൈലറ്റ് അബോധവസ്ഥയിലായത്.
വിമാനത്തിന്റെ മുൻഭാഗത്ത് നിന്നും ബഹളം കേട്ടപ്പോഴാണ് യാത്രക്കാർക്ക് സംശയം തോന്നിയത്. പരിഭ്രാന്തരായ യാത്രക്കാർ വിമാനം അടിയന്തര ലാൻറിങ്ങ് നടത്തണമെന്ന് ആവശ്യപ്പട്ടു.തുടർന്ന് തുടർന്ന് സഹ പൈലറ്റ് അടിയന്തര ലാൻറിങ്ങിന് ശ്രമിച്ചു. ഒടുവിൽ ഗ്രീസിലെ തെസ്സലോനിക്കി വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറങ്ങി. ഒരു മണിക്കൂറോളം നേരം വിമാനം റൺവേയിൽ തങ്ങി.
പൈലറ്റ് ബോധരഹിതനായതിനാലാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന്് യാത്രക്കാരെ അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു. ഒരു മണിക്കൂറോളം സമയം റൺവെയിൽ വിമാനം തങ്ങുകയും അതിന് ശേഷമാണ് ആംബുലൻസ് എത്തി പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും യാത്രക്കാർ പറഞ്ഞു. അതു വരെ യാത്രക്കാരെ പുറത്ത് വിടാതെ വിമാനത്തിൽ തന്നെ ഇരുത്തിയെന്നും പരാതി ഉയർന്നു.
വിമാനം മെഡിക്കൽ എമർജൻസി ലാൻറിങ്ങ് നടത്തിയതിനാൽ യാത്രക്കാർക്കുണ്ടായ സമയ നഷ്ടത്തിന് നഷ്ടപരിഹാരം നൽകില്ലെന്ന് വിമാനക്കമ്പനി അറിയിച്ചു. യാത്രക്കാർക്ക് അടിസ്ഥാന ഭക്ഷണം അടങ്ങിയ 15 യൂറോ വൗച്ചർ നൽകിയതായും കമ്പനി വക്താവ് അറിയിച്ചു. ഏറെ വൈകാതെ തന്നെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ യഥാസ്ഥാനത്ത് എത്തിച്ചതായും കമ്പനി വക്താവ് കൂട്ടിച്ചേർത്തു.
പൈലറ്റുമാർ ഉറങ്ങുന്നതിനെ തുടർന്ന് വിമാനങ്ങൾ അടിയന്തിരമായി ഇറക്കുന്നത് തുടർ കഥയാകുകയാണ്. 37,000 അടി ഉയരത്തിൽ പറക്കവെ സുഡാനിലെ കാർട്ടൂമിൽ നിന്ന് എത്യോപ്യയിലെ അഡിസ് അബാബയിലേക്ക് പോകുകയായിരുന്ന വിമാനത്തിലെ പൈലറ്റുമാർ ഉറങ്ങിപ്പോയെന്ന വാർത്ത വന്നതിന് പിന്നാലെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
















Comments